വിക്കി കൗശലും കത്രീന കൈഫും | ഫോട്ടോ: പി.ടി.ഐ
മുംബൈ: ബോളിവുഡ് താരദമ്പതികളായ വിക്കി കൗശലിനും കത്രീനകൈഫിനും സോഷ്യൽ മീഡിയ വഴി വധഭീഷണി മുഴക്കിയ ആൾ അറസ്റ്റിൽ. മുംബൈ പോലീസാണ് ഇക്കാര്യം അറിയിച്ചത്. സംഭവത്തിൽ മുംബൈ സാന്താക്രൂസ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഉത്തർപ്രദേശിലെ ലഖ്നൗ സ്വദേശിയായ മൻവീന്ദർ സിങ് എന്നയാളാണ് അറസ്റ്റിലായതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇയാൾ കത്രീനയുടെ കടുത്ത ആരാധകനാണ്. മുംബൈയിൽ സിനിമയിലും ടി.വി സീരിയലുകളിലും അഭിനയിക്കാൻ ശ്രമിച്ചുവരികയായിരുന്നു മൻവീന്ദർ എന്നാണ് റിപ്പോർട്ട്.
കത്രീനയ്ക്കും വിക്കിക്കുമെതിരെ ഇൻസ്റ്റഗ്രാമിലൂടെ ഭീഷണി മെസേജുകൾ അയച്ചു എന്നാണ് പോലീസ് പറയുന്നത്. ഐ.പി.സി സെക്ഷൻ 506 (2),354 (ഡി), ഐപിസി 67 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഐടി ആക്ട് പ്രകാരവും കേസെടുത്തിട്ടുണ്ട്.
Content Highlights: Katrina Kaif and Vicky Kaushal Get Death Threat On Social Media, Mumbai Police
ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്.
(feedback@mpp.co.in)
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..