'കാത്തു കാത്തിരിപ്പു'; 'പടച്ചോനെ ഇങ്ങള് കാത്തോളീ'യിലെ ഗാനം വൈറല്‍  


Photo | Screen grab

കാത്തിരിപ്പിനൊടുവില്‍, 'പടച്ചോനെ ഇങ്ങള് കാത്തോളീ' എന്ന സിനിമയിലെ 'കാത്തു കാത്തിരിപ്പു' എന്ന പാട്ടിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. ആറ് ലക്ഷത്തിലധികം കാഴ്ചക്കാരുമായി പാട്ട് യൂട്യൂബില്‍ മുന്നേറുകയാണ്. ഷാന്‍ റഹ്മാന്റെ സംഗീതത്തില്‍ വിനീത് ശ്രീനിവാസന്‍ ആണ് പാടിയത്. നിധീഷ് നടേരിയുടേതാണ് വരികള്‍.

ബിജിത്ത് ബാലയുടെ സംവിധാനത്തില്‍ ശ്രീനാഥ് ഭാസി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'പടച്ചോനെ ഇങ്ങള് കാത്തോളീ'. ടൈനി ഹാന്‍ഡ്‌സ് പ്രൊഡക്ഷന്റെ ബാനറില്‍ ജോസുകുട്ടി മഠത്തില്‍, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍, ടീസര്‍, ലിറിക്കല്‍ വീഡിയോ എന്നിവ കഴിഞ്ഞ ദിവസങ്ങളില്‍ റിലീസ് ചെയ്തിരുന്നു. നിമിഷങ്ങള്‍ക്കകം ഇവയെല്ലാം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. മുന്നേ ലഭിച്ച പ്രേക്ഷക ശ്രദ്ധ ഇപ്പോള്‍ 'കാത്തു കാത്തിരിപ്പു' എന്ന പാട്ടിന്റെ ലിറിക്കല്‍ വീഡിയോയ്ക്കും ലഭിച്ചിരിക്കുകയാണ്.നര്‍മത്തിനും ഗാനങ്ങള്‍ക്കും പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആക്ഷേപ ഹാസ്യമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. ഇന്നത്തെ കേരള രാഷ്ട്രീയത്തെ കൃത്യമായി നര്‍മത്തില്‍ പൊതിഞ്ഞ് പ്രേക്ഷകര്‍ക്ക് ആസ്വദിക്കാവുന്ന വിധത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

നിമിഷങ്ങള്‍ക്കകം ഇത്രയേറെ പ്രേക്ഷക ശ്രദ്ധ നേടിയ ലിറിക്കല്‍ വീഡിയോയും ട്രെയ്‌ലറും അഭിനേതാക്കളുടെ മികച്ച പ്രകടനങ്ങളും മികച്ച തമാശകളുമൊക്കെയായി തിയേറ്ററില്‍ കുടുംബമായി ആസ്വദിക്കാവുന്ന ചിത്രമാകും 'പടച്ചോനെ ഇങ്ങള് കാത്തോളീ'. ചിത്രം ഉടന്‍ തിയേറ്ററുകളിലെത്തും.

ആന്‍ ശീതള്‍, ഹരീഷ് കണാരന്‍, വിജിലേഷ്, ദിനേശ് പ്രഭാകര്‍, നിര്‍മല്‍ പാലാഴി, അലന്‍സിയര്‍, ജോണി ആന്റണി, മാമുക്കോയ, ഷൈനി സാറ, സുനില്‍ സുഗത, രഞ്ജി കങ്കോല്‍, രസ്‌ന പവിത്രന്‍, സരസ്സ ബാലുശ്ശേരി, രഞ്ജിത്ത് മണമ്പ്രക്കാട്ട്, നതാനിയല്‍ മഠത്തില്‍, നിഷ മാത്യു, ഉണ്ണിരാജ, രാജേഷ് മാധവന്‍, മൃദുല എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നത്.

രചന പ്രദീപ്കുമാര്‍ കാവുംന്തറ, എഡിറ്റിങ്ങ് കിരണ്‍ ദാസ്, ഛായാഗ്രാഹണം വിഷ്ണുപ്രസാദ്. ഷാന്‍ റഹ്മാന്റെ സംഗീതത്തില്‍ നിധീഷ് നടേരി, ബി.കെ. ഹരിനാരായണന്‍, മനു മഞ്ജിത്ത് എന്നിവരാണ് ഗാനരചയിതാക്കള്‍. ആര്‍ട്ട് ഡയറക്ടര്‍ അര്‍ക്കന്‍ എസ് കര്‍മ, മേക്കപ്പ് രഞ്ജിത്ത് മണലിപറമ്പില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍, വസ്ത്രാലങ്കാരം സുജിത്ത് മട്ടന്നൂര്‍, പി.ആര്‍.ഒ. മഞ്ജു ഗോപിനാഥ്, വാഴൂര്‍ ജോസ്, മാര്‍ക്കറ്റിങ് ഹുവൈസ് (മാക്‌സ്സോ).


Content Highlights: kathu kathirippu song from padachone ingalu katholee is going viral


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented