-
ടെെറ്റാനിക് പുറത്തിറങ്ങി രണ്ട് പതിറ്റാണ്ടുകൾ പിന്നിട്ടുവെങ്കിലും തന്നെ പലരും തിരിച്ചറിയുന്നത് റോസ് എന്ന കഥാപാത്രത്തിലൂടെയാണെന്ന് നടി കേറ്റ് വിൻസ്ലറ്റ്. രണ്ട് വർഷങ്ങൾക്ക് മുൻപ് ഇന്ത്യയിലേക്ക് ഒരു യാത്ര നടത്തിയപ്പോൾ ഹൃദയസ്പർശിയായ ഒരനുഭവം ഉണ്ടായെന്ന് കേറ്റ് പറയുന്നു.
രണ്ട് വർഷങ്ങൾക്ക് മുൻപ് ഞാൻ ഇന്ത്യയിലേക്ക് ഒരു യാത്ര നടത്തിയിരുന്നു. ഹിമാലയം സന്ദർശിക്കുന്നതിനിടെ ഒരു വൃദ്ധൻ എന്റെ അടുത്തേക്ക് വന്നു. 85 വയസ്സോളം പ്രായം തോന്നിക്കും. അദ്ദേഹത്തിന് ഒരു കണ്ണു കാണില്ല. ഒരു വാക്കിങ് സ്റ്റിക്ക് കുത്തിയാണ് നടക്കുന്നത്. എന്റെ മുഖത്തേക്ക് നോക്കി അദ്ദേഹം ചോദിച്ചു, നിങ്ങൾ റോസ് അല്ലേ, ടെറ്റാനിക്കിലെ? അദ്ദേഹം എന്നെ നോക്കി പുഞ്ചിരിച്ചു. എനിക്ക് കരച്ചിലടക്കാൻ സാധിച്ചില്ല. ഞാൻ പൊട്ടിക്കരഞ്ഞു. ലോകത്തെവിടെപ്പോയാലും ടെറ്റാനിക് അവിടെയുണ്ട്. ഒരു അഭിനേത്രി എന്ന നിലയിൽ ഇതിൽപ്പരം എന്ത് ആനന്ദമാണ് എനിക്ക് ലഭിക്കാനുള്ളത്- കേറ്റ് പറയുന്നു.
തീവ്ര പ്രണയവും വിരഹവും വെള്ളിത്തിരയിലവതരിപ്പിച്ച ചിത്രമായിരുന്നു ജെയിംസ് കാമറൂണിന്റെ സംവിധാനത്തില്‍ 1997 ല്‍ പുറത്തിറങ്ങിയ ടൈറ്റാനിക്. ലിയാനാർഡോ ഡികാപ്രിയോയായിരുന്നു ചിത്രത്തിലെ നായകൻ.
ടെെറ്റാനിക് കപ്പൽ ദുരന്തം റോസ്-ജാക്ക് പ്രണയത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുകയായിരുന്നു കാമറൂൺ. അനശ്വര പ്രണയത്തിൻ്റെ ഉദാത്ത മാതൃകകളായി ലോകം വാഴ്ത്തുന്ന ജോഡികളാണ് ജാക്കും റോസും. ലോകസിനിമയുടെ ചരിത്രത്തിൽ ഇത്രയധികം ആരാധകര്‍ നെഞ്ചിലേറ്റിയ പ്രണയജോഡികള്‍ ഉണ്ടായിരിക്കുകയില്ല.
Content Highlights: Kate Winslet was recognized as Rose from Titanic Movie, in the Himalayas India, Leonardo Dicaprio, James cameron
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..