കേറ്റ് വിൻസ്ലെറ്റ് | ഫോട്ടോ: എ.പി
ഹോളിവുഡ് നടി കേറ്റ് വിൻസ്‌ലെറ്റിന് സിനിമാ ചിത്രീകരണത്തിനിടെ പരിക്ക്. ക്രൊയേഷ്യയിൽ ലീ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയായിരുന്നു സംഭവം. ഇതേ തുടർന്ന് സിനിമയുടെ ചിത്രീകരണം തത്ക്കാലത്തേക്ക് നിർത്തിവെച്ചിരിക്കുകയാണ്.
ചിത്രീകരണത്തിനിടെ തെന്നി വീണ താരത്തെ സഹപ്രവർത്തകർ ചേർന്ന് ആശുപത്രിയിലെത്തിച്ചു. പരിക്ക് സാരമുള്ളതല്ലെന്നും സിനിമയുടെ ഷൂട്ടിങ് ഈയാഴ്ച ഏതെങ്കിലുമൊരുദിവസം പുനരാരംഭിക്കുമെന്നും താരത്തോട് അടുത്തവൃത്തങ്ങൾ പ്രതികരിച്ചു.
രണ്ടാം ലോക മഹായുദ്ധ കാലത്തെ വോഗ് മാഗസിൻ കവർ മോഡലും ഫോട്ടോഗ്രാഫറുമായിരുന്ന ലീ മില്ലറുടെ ജീവിതകഥയാണ് ചിത്രം പറയുന്നത്. ടൈറ്റിൽ റോളിലാണ് കേറ്റ് എത്തുന്നത്. സിനിമയുടെ യുദ്ധരംഗങ്ങൾ ചിത്രീകരിക്കാനാണ് നടിയുൾപ്പെടുന്ന സംഘം ക്രൊയേഷ്യയിലെത്തിയത്.
നാസി കോൺസൺട്രേഷൻ ക്യാമ്പുകളിലെ ക്രൂരതകൾ പുറംലോകം അറിയാനിടയാക്കിയ ചിത്രങ്ങൾ ലോകശ്രദ്ധയിൽക്കൊണ്ടുവന്നവരിൽ ഒരാളാണ് ലീ മില്ലർ. കേറ്റ് വിൻസ്‌ലെറ്റ് നായികയായി 2004-ൽ പുറത്തിറങ്ങിയ എറ്റേണൽ സൺഷൈൻ ഓഫ് ദ സ്പോട്ട്ലെസ്സ് മൈൻഡ് എന്ന ചിത്രത്തിന്റെ ഛായാഗ്രഹകനായ എലൻ കുറാസാണ് 'ലീ' സംവിധാനം ചെയ്യുന്നത്.
Content Highlights: Kate Winslet hospitalised, Kate Winslet injured while film shooting in croatia
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..