നിക്കും സിനിമയിൽനിന്ന് ലെെം​ഗികാതിക്രമം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നടി കസ്തൂരി. സംവിധായകൻ അനുരാ​ഗ് കശ്യപിനെതിരേ ഉയർന്നുവന്ന ആരോപണത്തിൽ പ്രതികരിക്കുകയായിരുന്നു താരം. 

''വ്യക്തമായതോ സ്ഥിരീകരിക്കുന്നതോ ആയ തെളിവുകളില്ലാത്ത ലൈംഗികാരോപണങ്ങൾ തെളിയുന്നത് അസാധ്യമാണ്.  എന്നാൽ ഒന്നോ അതിലധികമോ പേരുകൾ നശിപ്പിക്കാൻ അവർക്ക് കഴിയും. മറ്റൊരു ​ഗുണവുമില്ല''- കസ്തൂരി കുറിച്ചു. അതിനിടെയിലാണ് കസ്തൂരിയോട് ഒരാൾ ചോദ്യവുമായി രം​ഗത്ത് വന്നത്. ''നിങ്ങളുമായി അടുപ്പമുള്ള ഒരാൾക്കാണ് ഇത് സംഭവിച്ചത് എങ്കിൽ നിയമ വശങ്ങളെക്കുറിച്ച് സംസാരിക്കുമോ'' എന്നായിരുന്നു അയാളുടെ ചോദ്യം. ''എന്ത് അടുപ്പമുള്ളയാൾ, എനിക്ക് തന്നെ അങ്ങനെ സംഭവിച്ചിട്ടുണ്ട്''- കസ്തൂരി കുറിച്ചു.

അതിക്രമത്തെക്കുറിച്ച് തുറന്ന് സംസാരിക്കണമെന്ന് കസ്തൂരിയോട് ആരാധകർ ആവശ്യപ്പെട്ടു. എന്നാൽ നടി പ്രതികരിച്ചില്ല. 

ബോളിവുഡ് നടി പായൽ ഘോഷാണ് അനുരാഗ് കശ്യപിനെതിരേ ലൈംഗികാരോപണവുമായി രംഗത്തെത്തിയത്. എ.ബി.എൻ തെലുഗുവിന് നൽകിയ അഭിമുഖത്തിലാണ് പായൽ അനുരാഗിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. തന്നെ ലൈംഗികമായി ഉപദ്രവിച്ച ശേഷം ഇത് സാരമുള്ള കാര്യമല്ലെന്നും തന്നോടൊപ്പം ജോലി ചെയ്ത ഹുമ ഖുറേഷി, മാഹി ഗിൽ എന്നീ താരങ്ങൾ ഒരു വിളിപ്പുറത്താണുള്ളതെന്നും അനുരാഗ് പറഞ്ഞതായി പായൽ ആരോപിക്കുന്നു. പായലിന്റേത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്നും തന്നെ നിശബ്ദനാക്കാനാണ് ശ്രമമെന്നും അനുരാഗ് കശ്യപ് ട്വീറ്റ് ചെയ്തു. പായലിന് പിന്തുണയുമായി നടി കങ്കണ റണാവത്ത് രം​ഗത്ത് വന്നിട്ടുണ്ട്.

Content Highlights: kasthuri shankar actress reveals facing sexual harassment in film industry, Anurag Kashyap Payal Ghosh controversy