കശ്മീർ ഫയൽസ്: കൊമ്പുകോർത്ത് തരൂരും അഗ്നിഹോത്രിയും


ശശി തരൂർ, വിവേക് അഗ്നിഹോത്രി

ന്യൂ‍ഡൽഹി: ‘കശ്മീർ ഫയൽസ്’ സിനിമ സിങ്കപ്പൂരിൽ നിരോധിച്ചതിനുപിന്നാലെ അതിന്റെ സംവിധായകൻ വിവേക് അഗ്നിഹോത്രിയും കോൺഗ്രസ് എം.പി. ശശി തരൂരും തമ്മിൽ ട്വിറ്ററിൽ പോര്.

സിനിമ നിരോധിച്ചതിനെക്കുറിച്ചുള്ള വാർത്ത ട്വീറ്റ് ചെയ്തുള്ള തരൂരിന്റെ പോസ്റ്റാണ് പോരിന്‌ തുടക്കമിട്ടത്. ‘ഇന്ത്യയിലെ ഭരണകക്ഷി കൊട്ടിഘോഷിക്കുന്ന സിനിമ, കശ്മീർ ഫയൽസ്, സിങ്കപ്പൂരിൽ നിരോധിച്ചു’ എന്ന് ലേഖനത്തിനൊപ്പം അദ്ദേഹം കുറിച്ചു.

ഇതിനുമറുപടിയുമായി അഗ്നിഹോത്രിയെത്തി. ‘ലോകത്തെ ഏറ്റവും കടുത്ത സെൻസർ’ എന്ന് സിങ്കപ്പൂരിനെ വിളിച്ചുകൊണ്ടായിരുന്നു ട്വീറ്റ്. മറ്റൊരു ട്വീറ്റിൽ തരൂരിന്റെ അന്തരിച്ച ഭാര്യ സുനന്ദാ പുഷ്കറിനെയും അദ്ദേഹം വലിച്ചിഴച്ചു. ‘സുനന്ദാ പുഷ്കർ കശ്മീരി ഹിന്ദുവായിരുന്നില്ലേ? ആണെങ്കിൽ ഹിന്ദുപാരമ്പര്യപ്രകാരം മരിച്ചവരെ ആദരിക്കണം. നിങ്ങളുടെ ട്വീറ്റ് നീക്കി, അവരുടെ ആത്മാവിനോട്‌ മാപ്പുപറയണം’ എന്ന് അഗ്നിഹോത്രി കുറിച്ചു.

സിനിമയിലെ നായകൻ അനുപം ഖേറും അഗ്നിഹോത്രിയെ പിന്തുണച്ചെത്തി. ‘കശ്മീരി ഹിന്ദുക്കൾ നേരിട്ട വംശഹത്യയോടുള്ള താങ്കളുടെ അനുകമ്പയില്ലായ്മ ദുരന്തമാണ്’ എന്ന് അദ്ദേഹം തരൂരിനോടുപറഞ്ഞു. സുനന്ദയെ ഓർത്തെങ്കിലും കശ്മീരി പണ്ഡിറ്റുകളോട് സഹാനുഭൂതി കാണിക്കണമെന്നും ആവശ്യപ്പെട്ടു.

ഈ ‌ട്വീറ്റുകൾക്ക് തരൂർ മറുപടി നൽകി. ‘എന്റെ പോസ്റ്റ് കശ്മീരി പണ്ഡിറ്റുകളെ കളിയാക്കാനോ അവരുടെ വേദനകളെ നിസ്സാരവത്കരിക്കാനോ ഉള്ളതല്ല. ആധികാരികമായ വാർത്ത ട്വീറ്റ് ചെയ്തതാണ്’- അദ്ദേഹം പ്രതികരിച്ചു.

കശ്മീർ താഴ്‌വരയിൽനിന്നുള്ള ഹിന്ദുക്കളുടെ പലായനത്തെക്കുറിച്ചുള്ള കശ്മീർ ഫയൽസ് രാജ്യത്തിന്റെ മാനദണ്ഡങ്ങൾക്ക്‌ നിരക്കുന്നതല്ല എന്നുപറഞ്ഞാണ് തിങ്കളാഴ്ച സിങ്കപ്പൂർ നിരോധിച്ചത്. സിനിമയുടെ പ്രകോപനപരമായ ഉള്ളടക്കവും മുസ്‌ലിങ്ങളെ ചിത്രീകരിക്കുന്ന രീതിയുമെല്ലാമാണ് നിരോധനത്തിനുകാരണമായി സിങ്കപ്പൂർ ചൂണ്ടിക്കാട്ടിയത്. പ്രധാനമന്ത്രിയുൾപ്പെടെയുള്ള നേതാക്കളും ബി.ജെ.പി.യും ഈ ചിത്രത്തെ വാനോളം വാഴ്ത്തിയിരുന്നു.

Content Highlights: The Kashmir files, Singapore ban, vivek agnihotri, shashi tharoor, twitter war

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section
Most Commented