കശ്മീര്‍ ഫയല്‍സ് ഓസ്‌കറിന് അയച്ചാല്‍ അത് ഇന്ത്യയെ ലജ്ജിപ്പിക്കും-  ഡിലന്‍ മോഹന്‍ ഗ്രേ


The Kashmir Files

വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത കശ്മീര്‍ ഫയല്‍സിനെതിരേ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ ഡിലന്‍ മോഹന്‍ ഗ്രേ. ഈ ചിത്രം ഓസ്‌കര്‍ പുരസ്‌കാരത്തിന് അയക്കുകയില്ലെന്ന് പ്രതീക്ഷിക്കുന്നതായി വിവേക് അഗ്നിഹോത്രിയ്ക്ക് നല്‍കിയ മറുപടിയില്‍ അദ്ദേഹം കുറിച്ചു.

ദൊബാര എന്ന സിനിമയുടെ പ്രചരണവുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ സംവിധായകന്‍ അനുരാഗ് കശ്യപ് നടത്തിയ പരാമര്‍ശമാണ് വിവാദങ്ങള്‍ തുടക്കമായത്. ഓസ്‌കര്‍ നാമനിര്‍ദ്ദേശത്തിന് രാജമൗലിയുടെ ആര്‍ആര്‍ആര്‍ പരിഗണിക്കപ്പെടുമെന്നും കാശ്മീര്‍ ഫയല്‍സ് തിരഞ്ഞെടുക്കപ്പെടില്ലെന്ന് പ്രതീക്ഷിക്കുന്നതായും കശ്യപ് പറഞ്ഞു. ഇതിനെതിരേ വിവേക് അഗ്നിഹോത്രി പരസ്യമായി രംഗത്ത് വന്നു. കൂട്ടക്കൊലയെ അവഗണിക്കുന്ന ബോളിവുഡ് ലോബി തന്റെ സിനിമയ്‌ക്കെതിരേ പ്രചരണങ്ങള്‍ തുടങ്ങി എന്നാണ് വിവേക് അഗ്നിഹോത്രി കുറിച്ചത്. ഈ വിവാദത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ഡിലന്‍ മോഹന്‍ ഗ്രേ.

സത്യത്തില്‍ ഇത് (കശ്മീര്‍ ഫയല്‍സ്) വിദ്വേഷം പ്രചരിപ്പിക്കുന്ന ചവറാണ്. കലാപരമായ ഒന്നും തന്നെ ഇതിലില്ല. 'നിഷ്പക്ഷമതി'കളായ ബോര്‍ഡ് ഇതിനെ തിരഞ്ഞെടുത്താല്‍ (ഓസ്‌കര്‍ നാമനിര്‍ദ്ദേശത്തിന്) ഇന്ത്യയെ ലജ്ജിപ്പിക്കും. അനുരാഗ് കശ്യപ് രാജ്യത്തിന്റെ ബാക്കിയുള്ള സല്‍പ്പേരിനെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ്- ഡിലന്‍ മോഹന്‍ഗ്രേ കുറിച്ചു.

കശ്മീര്‍ പണ്ഡിറ്റുകളുടെ പലായനത്തെ ആസ്പദമാക്കി ഒരുക്കിയ കശ്മീര്‍ ഫയല്‍സ് മാര്‍ച്ച് 11 നാണ് റിലീസ് ചെയ്തത്. 15 കോടി മുതല്‍മുടക്കില്‍ ഒരുക്കിയ ചിത്രം 340 കോടിയാണ് നേടിയത്. റിലീസിന് മുന്‍പ് തന്നെ വിവാദത്തിലിടം നേടിയ ചിത്രമാണ് കശ്മീര്‍ ഫയല്‍സ്. ബോളിവുഡിലെ ഒരു കൂട്ടം സിനിമാപ്രവര്‍ത്തകരും നിരൂപകരും തന്റെ സിനിമയെ നശിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി വിവേക് അഗ്നിഹോത്രി രംഗത്ത് വന്നിരുന്നു.

Content Highlights: The Kashmir Files Controversy, Vivek Agnihotri, Anurag Kashyap, Twitter Row , Oscar Nomination


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Shikhar Dhawan to lead India odi team against South Africa sanju samson in

1 min

സഞ്ജു ടീമില്‍; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

Oct 2, 2022


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


atlas ramachandran

2 min

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയില്‍

Oct 3, 2022

Most Commented