സിനിമാവെട്ടം അണഞ്ഞു... അവശതകളുടെയും ഇല്ലായ്മകളുടെയും ഇരുട്ടിലൊതുങ്ങി ശശികുമാർ


ഒരു പഴയകാല ചിത്രത്തിൽ നടൻ സായികുമാറിനൊപ്പം കാര്യവട്ടം ശശികുമാർ

തിരുവനന്തപുരം: നടനായും പ്രോഗ്രാം കോ-ഓർഡിനേറ്ററായും പതിറ്റാണ്ടുകളോളം കലാരംഗത്തു നിറഞ്ഞുനിന്നിരുന്ന കാര്യവട്ടം ശശികുമാറിന്റെ അവസാനകാലം അവശതകളുടെയും ഇല്ലായ്മകളുടെയും നടുവിലായിരുന്നു. ചികിത്സയ്ക്കായി സുഹൃത്തുക്കൾ ചേർന്ന് സഹായക്കമ്മിറ്റി രൂപവത്കരിച്ചെങ്കിലും ആ സഹായങ്ങൾക്കു കാത്തുനിൽക്കാതെയാണ് അദ്ദേഹം വിടപറഞ്ഞത്.

രാജ്യത്തിനകത്തും വിദേശങ്ങളിലുമായി നൂറകണക്കിന് സ്റ്റേജ് ഷോകളുടെ പ്രോഗ്രാം കോ-ഓർഡിനേറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. സ്റ്റേജ് പരിപാടികളിലൂടെ നിരവധി കലാകാരൻമാർക്ക് ഇദ്ദേഹം അവസരങ്ങളും നൽകി.രോഗവും അവശതകളും കടന്നെത്തിയതോടെ ശശികുമാർ ഒറ്റയ്ക്കായി. മറ്റുള്ളവരിൽനിന്നു സഹായങ്ങൾ സ്വീകരിക്കാൻ വിമുഖതകാട്ടിയിരുന്ന ഇദ്ദേഹം വാടകവീട്ടിലാണ് താമസിച്ചിരുന്നത്. ആത്മ സംഘടനാ ഭാരവാഹിയും നടനുമായ ദിനേശ് പണിക്കരും നടൻ നന്ദുവും പലതവണ ഇദ്ദേഹത്തെ വിളിച്ച് സഹായം വാഗ്ദാനംചെയ്‌തെങ്കിലും ശശികുമാർ അതു നിരസിച്ചു. ഒടുവിൽ വൃക്കരോഗം ഉൾപ്പെടെയുള്ളവ വഷളായി വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശശികുമാർ രൂപവത്കരിച്ച ’ലക്ഷ്യ’ എന്ന ചാരിറ്റബിൾ സംഘടനാ ഭാരവാഹികളാണ് ഈ ഘട്ടത്തിൽ ചികിത്സാസഹായത്തിനായി മുന്നിട്ടിറങ്ങിയത്.

ഞായറാഴ്ചയാണ് സഹായമഭ്യർഥിച്ചുള്ള സന്ദേശം സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചത്. എന്നാൽ, തിങ്കളാഴ്ച രാവിലെയാകുമ്പോഴേക്ക് അദ്ദേഹം മരണത്തിനു കീഴടങ്ങി. ആശുപത്രിയിൽ അടയ്‌ക്കേണ്ട അഞ്ചുലക്ഷം രൂപ സീരിയൽ രംഗത്തുള്ളവരടക്കം സമാഹരിച്ചു നൽകുകയായിരുന്നു.

ഭാരത് ഭവനിൽ നടന്ന പൊതുദർശനത്തിൽ ചലച്ചിത്ര അക്കാദമിക്കു വേണ്ടി വൈസ് ചെയർമാൻ പ്രേംകുമാർ അന്ത്യാഞ്ജലി അർപ്പിച്ചു. ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, ചലച്ചിത്രതാരങ്ങളായ സുധീർ കരമന, നന്ദു, നിർമാതാക്കളായ സുരേഷ് കുമാർ, രാധാകൃഷ്ണൻ സംവിധായകൻ തുളസീദാസ്, സീരിയൽ സംവിധായകൻ ശ്രീജിത്ത് പലേരി, ആർട്ട് ഡയറക്ടർ രാധാകൃഷ്ണൻ, പ്രൊഫ. അലിയാർ, കൊല്ലം തുളസി തുടങ്ങിയവരും അന്ത്യാഞ്ജലി അർപ്പിച്ചു.

Content Highlights: karyavattom sasikumar passed away, remembering karyavattom sasikumar


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented