'കരുവി'ന്റെ പൂജയിൽ നിന്നും
മലയാളത്തില്‍ വീണ്ടുമൊരു ഒടിയന്റെ കഥയുമായി എത്തുന്ന 'കരുവ് 'ന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും പാലക്കാട് കാവശ്ശേരിയില്‍ ആരംഭിച്ചു. പുതുമുഖങ്ങള്‍ക്കാണ് ഏറെ പ്രാധാന്യമുള്ള ഈ ത്രില്ലര്‍ ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം ശ്രീഷ്മ ആര് മേനോനാണ് നിര്‍വഹിക്കുന്നത്. ആല്‍ഫാ ഓഷ്യന്‍ എന്‍ടര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ സുധീര്‍ ഇബ്രാഹിമാണ് നിര്‍മ്മിക്കുന്നത്. ചടങ്ങില്‍ ആലത്തൂര്‍ എ.എല്‍.എ കെ.ഡി പ്രസേനന്‍, പാലക്കാട് എ.എസ്.പി പി.ബി പ്രശോഭ്,നിര്‍മ്മാതാവ് നൗഷാദ് ആലത്തൂര്‍ തുടങ്ങിയവര്‍ വിശിഷ്ഠാതിഥികളായിരുന്നു.
ഛായാഗ്രാഹകന്‍ ടോണി ജോര്‍ജ്ജ് ആണ് സിനിമയ്ക്ക് വേണ്ടി ക്യാമറ ചെയ്യുന്നത്. ഹാരി മോഹന്‍ദാസ് എഡിറ്റിങ്ങും, റോഷന് സംഗീതവും നിര്‍വ്വഹിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- കൗഡില്യ പ്രൊഡക്ഷന്‍സ്, പ്രോജക്ട് ഡിസൈനര്‍- റിയാസ് എം.ടി & സായ് വെങ്കിടേഷ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- വിനോദ് പറവൂര്‍, കലാ സംവിധാനം- ശ്രീജിത്ത് ശ്രീധരന്, മേക്കപ്പ്- അനൂബ് സാബു, കോസ്റ്റ്യൂം- ലാവണ്യ, ചീഫ് അസോസിയേറ്റ് ഡയറകടര്‍- സുകൃത്ത്, സെക്കന്റ് ക്യാമറ- ശരണ്‍ പെരുമ്പാവൂര്‍, പി.ആര്.ഒ- പി. ശിവപ്രസാദ്, സ്റ്റില്‍സ്- വിഷ്ണു രഘു, ഡിസൈന്‍- അരുണ്‍ കൈയ്യല്ലത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
പുതുമുഖങ്ങളെ കൂടാതെ കണ്ണന് പട്ടാമ്പി, പെരുമുടിയൂര്‍ സുമേഷ്, വിനു മാത്യു, കുളപ്പുള്ളി ലീല തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. പൂര്‍ണ്ണമായും പാലക്കാടും സമീപപ്രദേശങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.
Content Highlights: Karuvu Movie shooting started
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..