മലയാളത്തില്‍ വീണ്ടുമൊരു ഒടിയന്റെ കഥയുമായി എത്തുന്ന സിനിമയാണ് 'കരുവ്'. പുതുമുഖങ്ങള്‍ക്കാണ് ഏറെ പ്രാധാന്യമുള്ള ഈ ത്രില്ലര്‍ ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം നവാഗതയായ ശ്രീഷ്മ ആര്‍. മേനോനാണ് നിര്‍വഹിക്കുന്നത്.  ആല്‍ഫാ ഓഷ്യന്‍ എന്‍ടര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ സുധീര്‍ ഇബ്രാഹിമാണ് കരുവ് നിര്‍മിക്കുന്നത്. കരുവ് പാലക്കാട്ടും പരിസര പ്രദേശങ്ങളിലുമായാണ് പൂര്‍ത്തിയാക്കിയത്. 

ശ്രദ്ധേയനായ യുവ ഛായാഗ്രാഹകന്‍ ടോണി ജോര്‍ജ് ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ഹാരി മോഹന്‍ദാസ് എഡിറ്റിങ്ങും റോഷന്‍ സംഗീതവും നിര്‍വഹിക്കുന്നു. വൈശാഖ് വിശ്വനാഥന്‍, സ്വാതി ഷാജി, ഷോബി തിലകന്‍, സുമേഷ് സുരേന്ദ്രന്‍, കണ്ണന്‍ പട്ടാമ്പി, വിനു മാത്യു പോള്‍, റിയാസ് എം.ടി., സായ് വെങ്കിടേഷ്, കുളപ്പുള്ളി ലീല, സ്വപ്നാ നായര്‍, സുധീര്‍ ഇബ്രാഹീം, ശ്രീഷ്ണ സുരേഷ്, സുചിത്ര മേനോന്‍ തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ കൗഡില്യ പ്രൊഡക്ഷന്‍സ്, പ്രോജക്ട് ഡിസൈനര്‍ റിയാസ് എം.ടി. ആന്‍ഡ് സായ് വെങ്കിടേഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിനോദ് പറവൂര്‍, കലാ സംവിധാനം ശ്രീജിത്ത് ശ്രീധരന്‍, സംഘട്ടനം അഷറഫ് ഗുരുക്കള്‍, മേക്കപ്പ് അനൂബ് സാബു, കോസ്റ്റ്യൂം ലാവണ്യ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സുകൃത്ത്, സെക്കന്‍ഡ് ക്യാമറ ശരണ്‍ പെരുമ്പാവൂര്‍, പി.ആര്‍.ഒ. പി. ശിവപ്രസാദ്.  

Content Highlights: Karuvu Movie Odiyan Myth in Kerala