കരുവിന്റെ പുതിയ പോസ്റ്റർ
ഇരുട്ടിന്റെ രാജാവിന്റെ കഥ എല്ലാവര്‍ക്കും പരിചിതമായത് മോഹന്‍ലാലിന്റെ ഒടിയന്‍ എന്ന സിനിമയിലൂടെയാണ്. ഇപ്പോഴിതാ ഇരുട്ടിന്റെ രാജാവായ ഒടിയന്റെ കഥയുമായി കരുവ് എന്ന സിനിമയും എത്തുന്നു. സിനിമയുടെ പോസ്റ്ററുകള്‍ നേരത്തെ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ സിനിമയുടെ പുതിയ പോസ്റ്റര്‍ ആണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.
പുതുമുഖങ്ങളായ വിശാഖ് വിശ്വനാഥന്‍,സ്വാതി ഷാജി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതയായ ശ്രീഷ്മ ആര്‍ മേനോനാണ് ചിത്രത്തിന്റെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ഷോബി തിലകന്‍, കണ്ണന്‍ പട്ടാമ്പി,റിയാസ് എം ടി,സുമേഷ് സുരേന്ദ്രന്‍,കണ്ണന്‍ പെരുമടിയൂര്‍,വിനു മാത്യു പോള്‍,സ്വപ്ന നായര്‍,ശ്രീഷ്ണ സുരേഷ്, സുചിത്ര മേനോന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
ആല്‍ഫാ ഓഷ്യന്‍ എന്‍ടര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ സുധീര്‍ ഇബ്രാഹിം നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ടോണി ജോര്‍ജ്ജ് നിര്‍വ്വഹിക്കുന്നു.സംഗീതം-റോഷന്‍ ജോസഫ്,എഡിറ്റര്‍- ഹരി മോഹന്‍ദാസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- കൗടില്യ പ്രൊഡക്ഷന്‍സ്, പ്രോജക്ട് ഡിസൈനര്‍- റിയാസ് എം.ടി & സായ് വെങ്കിടേഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- വിനോദ് പറവൂര്‍, കലാ സംവിധാനം- ശ്രീജിത്ത് ശ്രീധര്‍, മേക്കപ്പ്- അനൂപ് സാബു, ആക്ഷന്‍-അഷറഫ് ഗുരുക്കള്‍,കോസ്റ്റ്യൂം- ലാവണ്യ, ചീഫ് അസോസിയേറ്റ് ഡയറകടര്‍- സുകൃത്ത്, സെക്കന്റ് ക്യാമറ- ശരണ്‍ പെരുമ്പാവൂര്‍, സ്റ്റില്‍സ്- വിഷ്ണു രഘു, ഡിസൈന്‍- സൈന്‍ മാര്‍ട്ട്. ഇരുട്ടിന്റെ രാജാവ് എന്നറിയപ്പെടുന്ന ഒടിയന്റെ കഥ വീണ്ടും മലയാളത്തില്‍ അവതരിപ്പിക്കുന്ന 'കരുവ് ' ആഗസ്റ്റ് മാസത്തോടെ പ്രദര്‍ശനത്തിനെത്തും. വാര്‍ത്ത പ്രചരണം- പി.ശിവപ്രസാദ്
Content Highlights: Karuvu Movie new poster released
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..