കരുവിലെ പോസ്റ്റർ
ഒടിയന്റെ ജീവിതം സംസാരിക്കുന്ന 'കരുവ്' എന്ന ചിത്രത്തിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. നവാഗതയായ ശ്രീഷ്മ ആര്‍. മേനോനാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. നടന്‍ വിനു പോള്‍ മാത്യു അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്ത് വിട്ടത്. സിനിമ, സീരിയല്‍, വെബ് സീരിസ് രംഗത്തു പ്രവര്‍ത്തിക്കുന്ന വിനു 'കരുവി'ലൂടെ മലയാള സിനിമയില്‍ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്.
ക്യാമ്പസ്, ചക്കരമാവിന്‍ കൊമ്പത്ത്, പേരിനൊരാള്‍, വെബ് സീരീസ് വട്ടവട ഡയറീസ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ വിനു മാത്യു അഭിനയിച്ചിട്ടുണ്ട്. ടൂറിസം ബിസിനസ് രംഗത്ത് വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വന്ന വിനുവിന് സിനിമയോടുള്ള പാഷനാണ് ഈ രംഗത്തേക്ക് വരാന്‍ ഇടയാക്കിയത്. ചില ചിത്രങ്ങളില്‍ വിനു നിര്‍മ്മാണ പങ്കാളിയായിരുന്നു.
അഭിനയത്തോടാണ് ഏറ്റവും പ്രിയമെങ്കിലും സിനിമയുടെ മറ്റ് മേഖലകളിലും വിനു മാത്യു പ്രവര്‍ത്തിക്കുന്നുണ്ട്. തിരുവല്ല സ്വദേശിയാണ്. ചിത്രീകരണം പൂര്‍ത്തിയായ സിനിമ ഉടന്‍ തന്നെ തിയേറ്ററുകളിലെത്തും. ആല്‍ഫ ഓഷ്യന്‍ എന്റര്‍ടെയ്മെന്റിന്റെ ബാനറില്‍ സുധീര്‍ ഇബ്രാഹിം ആണ് ചിത്രം നിര്‍മ്മിക്കുന്നത്. വാര്‍ത്ത പ്രചാരണം: പി.ശിവപ്രസാദ്.
Content Highlights: Karuvu movie new character post Greeshma R menon, Vinu Paul Mathew
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..