തമിഴ്‌നാട് മുന്‍മുഖ്യമന്ത്രിയും ഡി.എം.കെ പ്രസിഡന്റുമായ എം.കരുണാനിധിയുടെ നിര്യാണത്തില്‍ അനുശോചിച്ച് നടന്‍ മമ്മൂട്ടി.  കരുണാനിധിയുടെ വിയോഗം നികത്താനാവാത്ത നഷ്ടമാണെന്നും മണിയുടെ സിനിമയില്‍ കലൈഞ്ജറായി അഭിനയിക്കാനുള്ള അവസരം തനിക്ക് ലഭിച്ചിരുന്നുവെന്നും അന്നത് സ്വീകരിക്കാന്‍ കഴിയാതെ പോയതിനെക്കുറിച്ചോര്‍ത്ത് ഇപ്പോഴും സങ്കടമുണ്ടെന്നും മമ്മൂട്ടി കുറിച്ചു. മണിരത്‌നം സംവിധാനം ചെയ്ത ഇരുവറില്‍ അഭിനയിക്കാന്‍ കഴിയാതെ പോയതാണ് മമ്മൂട്ടി അനുസ്മരിക്കുന്നതെന്നാണ് ചലച്ചിത്രലോകം വിലയിരുത്തുന്നത്.

മമ്മൂട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
നികത്താനാവാത്ത നഷ്ടം. ഒരു യുഗത്തിന്റെ അവസാനം. എഴുത്തുകാരന്‍, തിരക്കഥാകൃത്ത്, വാഗ്മി, മികച്ച നേതാവ്, വിപ്ലവകാരി. എല്ലാറ്റിനുമുപരി തമിഴിനേയും തമിഴ് മക്കളേയും സ്‌നേഹിച്ച മനസ്സിന്റെ ഉടമ. മണിയുടെ സിനിമയില്‍ കരുണാനിധിയായി അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നു, അതാണ് ഇന്ന് ഏറ്റവും കൂടുതല്‍ കൂടുതല്‍ മിസ്സ് ചെയ്യുന്നത്. അദ്ദേഹവുമായി നടത്തിയ എല്ലാ കൂടിക്കാഴ്ചകളും സിനിമാ-രാഷ്ട്രീയ-സാഹിത്യ ചര്‍ച്ചകളുടെ നനുത്ത ഓര്‍മകള്‍ മാത്രം. ആ നഷ്ടത്തില്‍ തീവ്രമായി ദുഃഖിക്കുന്നു.'-മമ്മൂട്ടി കുറിച്ചു.

mammootty

കരുണാനിധി എം.ജി.ആര്‍ എന്നിവരുടെ രാഷ്ട്രീയ ജീവിതത്തെയും സൗഹൃദത്തേയും ആസ്പദമാക്കി മണിരത്‌നം സംവിധാനം ചെയ്ത ചിത്രമാണ് 'ഇരുവര്‍'. ചിത്രത്തില്‍ എം.ജി.ആര്‍ ആയി മോഹന്‍ലാല്‍ വേഷമിട്ടപ്പോള്‍ കരുണാനിധിയായി അഭിനയിച്ചത് പ്രകാശ് രാജ് ആണ്. ചിത്രത്തിലെ അഭിനയത്തിന് പ്രകാശ് രാജിന് മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരവും ലഭിക്കുകയുണ്ടായി.

karunanidhi Mammootty Iruvar mohanlal prakashraj maniratnam mgr story jayalalitha