ഏലിയാമ്മ, കരുണം എന്ന ചിത്രത്തിൽ നിന്നൊരു രംഗം | ഫോട്ടോ: സ്ക്രീൻഗ്രാബ്
കുന്നുംകൈ (കാസർകോട്) : മികച്ച ചിത്രത്തിനുള്ള സുവർണമയൂരം നേടിയ കരുണം സിനിമയിൽ പ്രധാനവേഷത്തിൽ അഭിനയിച്ച കുന്നുംകൈയിലെ തടത്തിൽ ഏലിയാമ്മ (100) അന്തരിച്ചു. 2000-ൽ ജയരാജ് സംവിധാനം ചെയ്ത കരുണത്തിലൂടെയാണ് ഏലിയാമ്മ അഭിനയലോകത്തെത്തിയത്.
കണക്കറ്റ സ്വത്തുണ്ടായിട്ടും മക്കളുടെ സ്നേഹത്തിനായി കാത്തിരിക്കുന്ന വൃദ്ധദമ്പതിമാരുടെ കഥ ഏലിയാമ്മയും കുര്യൻ ജോസഫ് എന്ന വാവച്ചനും ചേർന്ന് അഭിനയിച്ച് ഫലിപ്പിച്ചു. നിരവധി പുരസ്കാരങ്ങളും ചിത്രം നേടി.
ഭർത്താവ്: പരേതനായ തടത്തിൽ ഔസേപ്പ്. മക്കൾ: ലീലാമ്മ മഠത്തിപ്പറമ്പിൽ, ജോസഫ് (തൃശ്ശൂർ), കുട്ടിയമ്മ കാരമുള്ളേൽ (കോട്ടയം), റോസമ്മ തുരുത്തേൽ (കോട്ടയം), സെബാസ്റ്റ്യൻ (കാഞ്ഞങ്ങാട്), ജോസ്, സണ്ണി. മരുമക്കൾ : മാത്യു (കുന്നുംകൈ), മേരി, പാപ്പച്ചൻ, ജേക്കബ്, ത്രേസ്യാമ്മ, സെലിൻ, സുബൈദ.
സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് 2.30-ന് കുന്നുംകൈ സെയ്ന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.
Content Highlights: karunam movie central character eliyamma passed away, jayaraj movie
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..