കൊച്ചി മ്യൂസിക് ഫൗണ്ടേഷനുമായി ബന്ധപ്പെട്ട് തന്റെ പേര് ദുരുപയോഗം ചെയ്യരുതെന്ന് എറണാകുളം ജില്ലാ കളക്ടര്‍. ഫൗണ്ടേഷന്റെ ഭാരവാഹികളിലൊരാളായ സംഗീത സംവിധായകന്‍ ബിജിബാലിന് അയച്ച കത്തിലാണ് കളക്ടര്‍ നയം വ്യക്തമാക്കിയത്. 

താന്‍ കൊച്ചി മ്യൂസിക്കല്‍ ഫൗണ്ടേഷന്റെ രക്ഷാധികാരിയല്ല. തന്റെ പേര് രക്ഷാധികാരി എന്ന നിലയില്‍ നിങ്ങള്‍ ഉപയോഗിച്ചതായി ചില പത്ര മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളിലൂടെ മനസ്സിലായി. എന്റെ പേര് ഉപയോഗിക്കുന്നത് നിയമവിരുധമാണ്. ഇത്തരം പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചാല്‍ നിയമനടപടി സ്വീകരിക്കും- കളക്ടര്‍ വ്യക്തമാക്കുന്നു.

സംഗീത നിശ മൂന്നുമാസം പിന്നിട്ടിട്ടും പണം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാത്തത് വലിയ വിവാദമായിരുന്നു. സംഭാവന നല്‍കിയതിന്റെ ചെക്കില്‍ രേഖപ്പെടുത്തിയിരിക്കുന്ന തിയ്യതി ഫെബ്രുവരി 14 ആണ്. അതായത് ആരോപണം ഉന്നയിക്കപ്പെട്ടതിന് ശേഷമാണ് ആഷിക് അബു 6.22 ലക്ഷം രൂപ ദുരിതാശ്വാധനിധിയിലേക്ക് കൈമാറിയത്. ഇതിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ ആഷിക് അബുവിനെതിരേ കടുത്ത വിമര്‍ശനം ഉയരുകയാണ്. 

Karuna Music concert controversy District collector sends Warning letter to Bijibal

Content Highlights: Karuna Music concert controversy, Ernamkulam District collector sends Warning letter to Music Director Bijibal