Kartik Aryan|Instagram
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബോളിവുഡ് നടൻ കാർത്തിക് ആര്യൻ ഇൻസ്റ്റാഗ്രാമിൽ നല്ല ഉഷാറിലാണ്. ലോക്ക്ഡൗൺ നിർദേശങ്ങൾ പാലിക്കാനുള്ള അഭ്യർഥനയും സമയം ചിലവഴിക്കാനുള്ള കാര്യങ്ങളുടെ പെങ്ങളുടെ പിറന്നാൾ ആഘോഷവുമൊക്കെയായി വളരെ ആക്ടീവാണ് കാർത്തിക്.
ഫേയ്സ് ആപ്പ് ഉപയോഗിച്ച് തന്റെ ഒരു ചിത്രത്തിന് വാർദ്ധക്യമുള്ളതാക്കി. ഈ ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ ഇട്ടിട്ട് പഴയ അമിതാഭ് ബച്ചൻ ചിത്രമായ ബാഗ്ബനിന്റെ റീമേക്കിൽ താൻ അമിതാഭിന്റെ വേഷം ചെയ്‌യാമെന്നും അടിക്കുറിപ്പിട്ടു. ഇതിനോടൊപ്പം ചിത്രത്തിലേക്ക് നായികമാരെയും ക്ഷണിച്ചു.
'ലോക്ക്ഡൗൺ സമയത്ത് സുന്ദരമായി വാർദ്ധക്യത്തിലേക്ക്. ബാഗ്ബൻ റീമേക്ക് ഇപ്പോൾ ചെയ്‌യാം. നായികമാരെ ക്ഷണിക്കുന്നു. താത്‌പര്യമുള്ളവർ അപേക്ഷിക്കുക.' എന്നാണ് കാർത്തിക് ആര്യൻ ചിത്രത്തിന് കൊടുത്ത അടിക്കുറിപ്പ്.
കാർത്തിക്കിന്റെ 'പതി പത്നി ഓർ വോ' എന്ന സിനിമയിലെ സഹതാരം കൂടിയായ ഭൂമി പട്നേക്കറാണ് ആദ്യം മറുപടിയുമായി വന്നത്. 'സർ, എന്റെ പ്രൊഫൈൽ ഒന്ന് നോക്കൂ' എന്നാണ് ഭൂമി കമ്മന്റ് ചെയ്തത്. 'നന്ദി, തിരഞ്ഞെടുത്താൽ അറിയിക്കാം' എന്നായിരുന്നു കാർത്തിക്കിന്റെ മറുപടി.
അടുത്തതായി കമ്മന്റുമായി വന്നത് മുൻകാല നടി ശ്രീദേവിയുടെ മകളും നടിയുമായ ജാൻവി കപൂറാണ്. 'എനിക്കും താത്‌പര്യമുണ്ട്. ഈ വേഷം ചെയ്യാൻ എന്റെ പ്രായം കൂടുതലല്ലെന്ന് വിശ്വസിക്കുന്നു. കഥക് കളിക്കാൻ അറിയാം. നിയമാനുസൃതമായ പാസ്പോർട്ടുമുണ്ട്.' എന്നായി ജാൻവി. ഉടൻവന്നുകാർത്തിക്കിന്റെ മറുപടി, 'ചൈനിസ് വിസയുണ്ടോ? ചൈനയിലാണ് ഇത് ചിത്രീകരിക്കുന്നത്'.

നിരവധി പേരാണ് ഈ കമ്മന്റിന് ലൈക്ക് ചെയ്തിരിക്കുന്നത്. എന്തായാലും ക്വാറന്റീൻ സമയം ചിലവഴിക്കാൻ ഇതിലും നല്ല വിനോദം വേറെയില്ലെന്നാണ് ആരാധകരുടെ പക്ഷം.
Content Highlights: Karthik Aaryan posts on Instagram to which Janvi Kapoor responds
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..