കാർത്തിക് ആര്യൻ, കാർത്തിക്കിന്റെ കാർ | photo: afp, twitter/ @MTPHereToHelp
ട്രാഫിക് നിയമം ലംഘിച്ച ബോളിവുഡ് നടന്‍ കാര്‍ത്തിക് ആര്യന് മുംബൈ ട്രാഫിക് പോലീസ് പിഴ ചുമത്തി. ക്ഷേത്ര ദര്‍ശനത്തിനിടെ നോ പാര്‍ക്കിങ് ഏരിയയില്‍ വാഹനം പാര്‍ക്ക് ചെയ്തതിനാണ് പിഴ ചുമത്തിയത്.
ട്രാഫിക് നിയമങ്ങള്‍ ലംഘിക്കരുതെന്ന് ചൂണ്ടിക്കാട്ടി കാര്‍ത്തിക്കിന്റെ ലംബോര്‍ഗിനിയുടെ ചിത്രം പോലീസ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. എത്ര രൂപയാണ് പിഴയെന്ന് പോലീസ് വെളിപ്പെടുത്തിയില്ല. നടനാണെങ്കിലും നോ പാര്‍ക്കിങ് ഏരിയയില്‍ വാഹനം പാര്‍ക്ക് ചെയ്താല്‍ പിഴ ചുമത്തുമെന്ന് ട്രാഫിക് പോലീസ് വ്യക്തമാക്കി.
രോഹിത് ധവാന്‍ സംവിധാനം ചെയ്ത 'ഷെഹ്‌സാദ'യാണ് കാര്‍ത്തിക് ആര്യന്റെ ഏറ്റവും പുതിയ ചിത്രം. തെലുങ്കില്‍ വന്‍ വിജയം നേടിയ അല്ലു അര്‍ജുന്‍ ചിത്രം 'അല വൈകുണ്ഠപുരമുലോ'യുടെ ഹിന്ദി റീമേക്കാണ് ഷെഹ്സാദ. ഭൂഷണ്‍ കുമാര്‍, ക്രിഷന്‍ കുമാര്‍, എസ്. രാധാകൃഷ്ണ, അമാന്‍ ഗില്‍, കാര്‍ത്തിക് ആര്യന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. കൃതി സനോനാണ് ചിത്രത്തിലെ നായിക. മനീഷ കൊയ്രാള, പരേഷ് റാവല്‍, സച്ചിന്‍ ഖഡേക്കര്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.
Content Highlights: Kartik Aaryan gets challan for leaving car in no parking zone
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..