ലാല്‍ സിംഗ് ഛദ്ദയ്ക്കും രക്ഷാബന്ധനും വെല്ലുവിളിയുമായി തെലുങ്കില്‍നിന്നു കാര്‍ത്തികേയ 2?


Karthikeya 2, Laal Singh Chaddha, Raksha Bandhan

നിഖില്‍ സിദ്ധാര്‍ഥയെ നായകനാക്കി ചന്ദു മൊണ്ടേട്ടി സംവിധാനം ചെയ്ത 'കാര്‍ത്തികേയ 2' ഹിന്ദി പതിപ്പ് ജനപ്രീതി നേടുന്നു. ആഗസ്റ്റ് 13-നാണ് തെലുങ്കില്‍ ഒരുക്കിയ 'കാര്‍ത്തികേയ 2' ലോകവ്യാപകമായി പ്രദര്‍ശനത്തിനെത്തിയത്. 15 കോടി രൂപ മുതല്‍മുടക്കില്‍ ഒരുക്കിയ ചിത്രം ഇതുവരെ 26 കോടി നേടി. അതിനിടെയാണ് ഹിന്ദി പതിപ്പിന്റെ വരുമാനത്തില്‍ വലിയ വര്‍ധനവ് ട്രെയ്ഡ് അനലിസ്റ്റുകള്‍ ചൂണ്ടിക്കാണിക്കുന്നത്.

ആമിർ ഖാന്‍ നായകനായ ലാല്‍ സിംഗ് ഛദ്ദ, അക്ഷയ് കുമാറിന്റെ രക്ഷാബന്ധന്‍ തുടങ്ങിയ ചിത്രങ്ങളാണ് തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്ന ഹിന്ദി ചിത്രങ്ങള്‍. അതിനിടയിലാണ് വളരെ കുറച്ച് സ്‌ക്രീനുകളില്‍ 'കാര്‍ത്തികേയ 2'- ന്റെ ഹിന്ദി പതിപ്പ് റിലീസ് ചെയ്തത്. ശനിയാഴ്ച ഏഴ് ലക്ഷം രൂപ വരുമാനം നേടിയ ചിത്രം ഞായറാഴ്ച 28 ലക്ഷമാണ് ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്. ജനപ്രീതി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്.

അപര്‍ണ പരമേശ്വരനാണ് ചിത്രത്തിലെ നായിക. അനുപം ഖേര്‍, ശ്രീനിവാസ റെഡ്ഡി, ഹര്‍ഷ ചെമുഡു എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സ്, പീപ്പിള്‍ മീഡിയ ഫാക്ടറി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Content Highlights: Karthikeya 2 HIndi, Box Office Collection, Anupama Parameswaran, Nikhil Siddhartha Film


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


v muraleedharan

1 min

കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു, ഒരുമഹാന്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങി- വി മുരളീധരന്‍

Sep 24, 2022

Most Commented