കാർത്തിക മുരളീധരൻ
അഭിനയത്തിനൊപ്പം ചിത്രകലയിലും തന്റേതായ സ്ഥാനം നേടുകയാണ് ചിത്രകാരിയും അഭിനേത്രിയുമായ കാർത്തികാ മുരളീധരന്‍. ‘ലോകമേ തറവാട്’ കലാപ്രദർശനത്തിൽ ചിത്രങ്ങളും കൊളാഷും ഒരുക്കിയാണ് സി.ഐ.എ., അങ്കിൾ എന്നീ ചിത്രങ്ങളിലെ നായികയായ കാർത്തിക ശ്രദ്ധനേടുന്നത്. ആലപ്പുഴ കയർ കോർപ്പറേഷൻ കെട്ടിടത്തിലാണ് ചിത്രങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
സൃഷ്ടി സ്കൂൾ ഓഫ് ആർട്സ് ഡിസൈൻ ആൻഡ് ടെക്‌നോളജിയിൽനിന്നു പഠനം പൂർത്തിയാക്കിയ കാർത്തിക നാടകരംഗത്തും സജീവമാണ്.
സാഹിത്യസൃഷ്ടികളുടെ ഇൻസ്റ്റലേഷനുകളും സ്റ്റേജ് ഡിസൈനുകളും കാർത്തിക ചെയ്യുന്നുണ്ട്. സമകാലിക ചിത്രകലാശയത്തെ അടിസ്ഥാനമാക്കിയുള്ളതാണു ചിത്രങ്ങളെന്ന് കാർത്തിക പറഞ്ഞു. ലഗേ രഹോ മുന്നാ ഭായ്, ത്രീ ഇഡിയറ്റ്‌സ്, പികെ, പാനിപ്പറ്റ് തുടങ്ങി നിരവധി ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച ബോളിവുഡ് ക്യാമറാമാൻ സി.കെ. മുരളീധരന്റെ മകളാണ് കാർത്തിക. മുംബൈയിലാണു സ്ഥിരതാമസം. മമ്മൂട്ടിക്കും ദുൽഖർ സൽമാനുമൊപ്പം നായികയായി അഭിനയിച്ചിട്ടുണ്ട്.
Content Highlights: Karthika Muralidharan actor conducts Painting exhibition


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..