കാര്‍ത്തിക് സുബ്ബരാജ് അവതരിപ്പിക്കുന്ന 'രേഖ'; ടീസര്‍ റിലീസായി


'രേഖ' പോസ്റ്റർ | photo: special arrangements

തമിഴ് സിനിമ സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന്റെ നിര്‍മാണ കമ്പനിയായ സ്റ്റോണ്‍ ബെഞ്ചേഴ്‌സ് അവതരിപ്പിക്കുന്ന രണ്ടാമത്തെ മലയാള ചിത്രമായ 'രേഖ'യുടെ ടീസര്‍ പുറത്തിറങ്ങി. വിന്‍സി അലോഷ്യസ് ടൈറ്റില്‍ കഥാപാത്രമായി എത്തുന്ന ചിത്രം ഫെബ്രുവരി 10-ന് റിലീസാകും. ഉണ്ണി ലാലു മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

പ്രേമലത തൈനേരി, രാജേഷ് അഴിക്കോടന്‍, രഞ്ജി കാങ്കോല്‍, പ്രതാപന്‍.കെ.എസ്., വിഷ്ണു ഗോവിന്ദന്‍ എന്നിവരാണ് മറ്റു താരങ്ങള്‍. രേഖയുടെ ജീവിത പരിസരങ്ങളും ചുറ്റുമുള്ള കഥാപാത്രങ്ങളും അടങ്ങുന്ന നര്‍മരംഗങ്ങളാണ് ടീസറിലുള്ളത്.

സ്റ്റോണ്‍ ബെഞ്ചേഴ്‌സ് മലയാളത്തില്‍ ആദ്യമായി അവതരിപ്പിച്ച 'അറ്റെന്‍ഷന്‍ പ്ലീസ്' എന്ന ചിത്രത്തിന്റെ സംവിധായകന്‍ ജിതിന്‍ ഐസക്ക് തോമസ് തന്നെയാണ് രേഖയും സംവിധാനം ചെയ്യുന്നത്. സിനിമയുടെ രചനയും ജിതിനാണ് നിര്‍വഹിച്ചിരിക്കുന്നത്. സ്റ്റോണ്‍ ബെഞ്ചേഴ്‌സിന്റെ ബാനറില്‍ കാര്‍ത്തികേയന്‍ സന്താനമാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. അമിസാറാ പ്രൊഡക്ഷന്‍സാണ് 'രേഖ' തിയറ്ററുകളിലേക്കെത്തിക്കുന്നത്. നെറ്റ്ഫ്‌ലിക്‌സിനാണ് സിനിമയുടെ ഡിജിറ്റല്‍ അവകാശം.

എബ്രഹാം ജോസഫാണ് ക്യാമറ. മിലന്‍ വി.എസ്., നിഖില്‍ വി എന്നിവര്‍ ചേര്‍ന്നാണ് സംഗീതം. രോഹിത് വി.എസ്. വാര്യത്താണ് എഡിറ്റിങ്. കല്‍രാമന്‍, എസ്.സോമശേഖര്‍, കല്യാണ്‍ സുബ്രമണ്യന്‍ എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍.

അസ്സോസിയേറ്റ് നിര്‍മ്മാതാക്കള്‍ -തന്‍സിര്‍ സലാം, പവന്‍ നരേന്ദ്ര, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ -എം. അശോക് നാരായണന്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ -മാനവ് സുരേഷ്, വസ്ത്രാലങ്കാരം -വിപിന്‍ ദാസ്, മേക്കപ്പ് - റോണി വെള്ളത്തൂവല്‍, ബി.ജി.എം.- അബി ടെറന്‍സ് ആന്റണി, ടീസര്‍ എഡിറ്റ് -അനന്ദു അജിത്, പി.ആര്‍ & മാര്‍ക്കറ്റിംഗ് -വൈശാഖ് സി വടക്കേവീട്, വിഎഫ്എക്‌സ് -സ്റ്റുഡിയോ മാക്രി, സൗണ്ട് ഡിസൈന്‍ -ആശിഷ് ഇല്ലിക്കല്‍.

Content Highlights: karthik subbaraj presents rekha movie teaser released


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023

Most Commented