ധനുഷിനെ കേന്ദ്ര കഥാപാത്രമാക്കി കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍ പുറത്ത്. ജഗമേ തന്തിരം എന്നാണ് ഈ ഗ്യാങ്സ്റ്റര്‍ ചിത്രത്തിന്റെ പേര്. ധനുഷിന്റെ നാല്പതാമത്തെ ചിത്രമാണിത്. ചിത്രത്തില്‍ ജോജു ജോര്‍ജ് ഒരു സുപ്രധാന റോളില്‍ അഭിനയിക്കുന്നുണ്ട്. ജോജുവിന്റെ ആദ്യ തമിഴ് ചിത്രമാണിത്.
രജനീകാന്ത് നായകനായ പേട്ടയ്ക്കു ശേഷം കാര്‍ത്തിക് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ത്രില്ലര്‍ സ്വഭാവമുളള ചിത്രമെന്നു സൂചിപ്പിക്കുംവിധത്തില്‍ തന്നെയാണ് മോഷന്‍ പോസ്റ്റര്‍. വൈനോട്ട് സ്റ്റുഡിയോസും റിലയന്‍സ് എന്റര്‍ടെയിന്‍മെന്റും ചേര്‍ന്നാണ് ചിത്രം റിലീസ് ചെയ്യുന്നത്. എസ് ശശികാന്ത് ആണ് നിര്‍മ്മാണം. ഐശ്വര്യ ലക്ഷ്മി, കലൈയരശന്‍ തുടങ്ങിയവരും അഭിനയിക്കുന്നു.
ഹോളിവുഡ് നടന്‍ ജെയിംസ് കോസ്‌മോ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഹൈലാന്റര്‍, ബ്രേവ് ഹാര്‍ട്ട്, ക്രോണിക്കിള്‍സ് ഓഫ് നര്‍നിയ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജെയിംസ് കോസ്‌മോ ഗെയിം ഓഫ് ത്രോണ്‍സ് എന്ന പ്രസിദ്ധ വെബ് സീരീസില്‍ ജിയോര്‍ മോര്‍മോണ്ട് എന്ന കഥആപാത്രമായെത്തിയിരുന്നു.
സംഗീതം സന്തോഷ് നാരായണന്‍. ഛായാഗ്രഹണം ശ്രേയസ് കൃഷ്ണ. ചിത്രത്തിന്റെ തമിഴ് തെലുങ്ക് പതിപ്പുകള്‍ മെയ് ഒന്നിനു റിലീസ് ആകും.
Content Highlights : karthik subbaraj dhanush joju george movie first look motion poster