'മഹാൻ' മലയാളത്തിലെടുത്താൽ നായകന്മാരായി മമ്മൂട്ടിയും ദുൽഖറും -കാർത്തിക് സുബ്ബരാജ്


മഹാൻ ആണ് കാർത്തിക് സംവിധാനം ചെയ്ത് ഒടുവിൽ പുറത്തുവന്നത്. ഈ ചിത്രം മലയാളത്തിലെടുത്താൽ ആരെല്ലാമായിരിക്കും നായകവേഷങ്ങളിൽ എന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹം.

മമ്മൂട്ടി, കാർത്തിക് സുബ്ബരാജ്, ദുൽഖർ സൽമാൻ | ഫോട്ടോ: ഷാനി ഷാകി | മാതൃഭൂമി

വ്യത്യസ്തമായ ചിത്രങ്ങളിലൂടെ വിജയം കൊയ്യുകയും കേരളത്തിലടക്കം ആരാധകരെ സൃഷ്ടിക്കുകയും ചെയ്ത സംവിധായകനാണ് കാർത്തിക് സുബ്ബരാജ്. വിക്രം, ധ്രുവ് വിക്രം എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ മഹാൻ ആണ് കാർത്തിക് സംവിധാനം ചെയ്ത് ഒടുവിൽ പുറത്തുവന്നത്. ഈ ചിത്രം മലയാളത്തിലെടുത്താൽ ആരെല്ലാമായിരിക്കും നായകവേഷങ്ങളിൽ എന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹം.

മഹാൻ മലയാളപതിപ്പിൽ മമ്മൂട്ടിയും ദുൽഖർ സൽമാനും നായകന്മാരായാൽ നന്നായിരിക്കും എന്ന് കാർത്തിക് സുബ്ബരാജ് പറഞ്ഞു. മലയാളത്തിൽ നിർമിക്കുന്ന രണ്ട് ചിത്രങ്ങളുമായി ബന്ധപ്പെട്ട് കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ഒരു ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കമൽ ഹാസനെ നായകനാക്കി ഒരു സിനിമ ചെയ്യാൻ ആ​ഗ്രഹമുണ്ട്. പക്ഷേ അദ്ദേഹം ഇപ്പോൾ തിരക്കിലാണെന്നും കാർത്തിക് സുബ്ബരാജ് പറഞ്ഞു.തെന്നിന്ത്യൻ സിനിമകൾ ബോളിവുഡ് മേഖലകളിൽ ആധിപത്യം സ്ഥാപിക്കുന്ന വിഷയത്തിനേക്കുറിച്ചും കാർത്തിക് സംസാരിച്ചു. സിനിമയ്ക്ക് ഭാഷ ഒരു തടസമാണെന്ന് തോന്നുന്നില്ല. തെന്നിന്ത്യൻ സിനിമ, ഉത്തരേന്ത്യൻ സിനിമ എന്നതിനേക്കാൾ ഇന്ത്യൻ സിനിമ എന്ന് പറയാനാണ് താൻ താത്പര്യപ്പെടുന്നത്. വലിയ അജണ്ടകളാണ് ഇത്തരം വേർതിരിവുകൾക്ക് പിന്നിൽ. താനതിലൊന്നും വിശ്വസിക്കുന്നില്ലെന്നും യുവസംവിധായകൻ പറഞ്ഞു.

കാർത്തിക് സുബ്ബരാജിന്റെ ഉടമസ്ഥതയിലുള്ള സ്റ്റോൺ ബെഞ്ച് ഫിലിംസ് ആൻഡ് ഒറിജിനൽസ് രണ്ടു മലയാള ചിത്രങ്ങൾ നിർമിക്കാൻ തയ്യാറെടുക്കുകയാണ്. അറ്റൻഷൻ പ്ലീസ്, രേഖ എന്നിവയാണാ ചിത്രങ്ങൾ. ഈ രണ്ടുചിത്രങ്ങളും എഴുതി സംവിധാനം ചെയ്തിരിക്കുന്നത് ജിതിൻ ഐസക് തോമസ് ആണ്. ജിയോ ബേബി ഒരുക്കിയ ഫ്രീഡം ഫൈറ്റ് എന്ന ചിത്രത്തിലെ പ്ര.തൂ.മു എന്ന ചിത്രം സംവിധാനം ചെയ്ത് ശ്രദ്ധേയനായയാളാണ് ജിതിൻ.

ഓഗസ്റ്റ് 26ന് 'അറ്റൻഷൻ പ്ലീസ്' റിലീസ് ചെയ്യും. ഉടൻ ചിത്രീകരണമാരംഭിക്കുന്ന 'രേഖ'യിൽ ഉണ്ണി ലാലും വിൻസി അലോഷ്യസുമാണ് പ്രധാനവേഷങ്ങളിൽ.

Content Highlights: karthik subbaraj about mahaan malayalam version, mammootty and dulquer salmaan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented