രണ്‍ ജോഹര്‍ നിര്‍മിക്കുന്ന ദോസ്താന 2 ല്‍ നിന്ന് കാര്‍ത്തിക് ആര്യനെ പുറത്താക്കിയതില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം. സ്വജനപക്ഷപാതത്തിന്റെ വക്താവാണ് കരണ്‍ ജോഹര്‍ എന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നുവെന്നും മറ്റൊരു സുശാന്ത് സിംഗ് രജ്പുത്ത് ആയി കാര്‍ത്തിക്കിനെ മാറ്റുകയാണെന്നും വിമര്‍ശകര്‍  പറയുന്നു.

കാര്‍ത്തിക് ആര്യനും ജാന്‍വി കപൂറും ലക്ഷ്യയുമായിരുന്നു ദോസ്താന 2വിലെ പ്രധാന താരങ്ങള്‍. 2019 ല്‍ ആയിരുന്നു ദോസ്താനയുടെ രണ്ടാം ഭാഗം വരുന്നതായി പ്രഖ്യാപിച്ചത്. പിന്നീട് കൊവിഡ് പശ്ചാത്തലത്തില്‍ സിനിമയുടെ ചിത്രീകരണം നീണ്ടുപോവുകയായിരുന്നു. ഷെഡ്യൂളുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങളാണ് പ്രശ്‌നത്തിലേക്ക് നയിച്ചതെന്ന് ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

കൊവിഡ് പശ്ചാത്തലത്തില്‍ ചിത്രീകരണം നീട്ടി വെക്കാന്‍ കാര്‍ത്തിക് ആവശ്യപ്പെട്ടിരുന്നു. ഇത് കരണ്‍ അംഗീകരിച്ചിരുന്നുവെന്നും എന്നാല്‍ അതിനിടെ റാം മാധവിയുടെ ധമാക്ക എന്ന സിനിമയില്‍ കാര്‍ത്തിക് അഭിനയിക്കാന്‍ പോയത് കരണില്‍ നീരസം ഉണ്ടാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കരണും കാര്‍ത്തിക്കും തമ്മില്‍ വാക്കേറ്റം ഉണ്ടായെന്നും 20 ദിവസത്തോളം ചിത്രീകരിച്ച ശേഷമാണ് കാര്‍ത്തിക്കിനെ ഒഴിവാക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. ഇനി മുതല്‍ കാര്‍ത്തിക്കുമായി സഹകരിക്കേണ്ടതില്ലെന്നാണ് ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ തീരുമാനം. 

Content Highlights: Karthik Aaryan out of Dostana 2, Karan Johar faces criticism, Janhvi Kapoor