ലാല്‍ സാറിന്റെ ആടുതോമയാണ് വിരുമന്‍ എന്ന കഥാപാത്രത്തിന് പ്രചോദനം -കാര്‍ത്തി


പരുത്തിവീരന്‍ എന്ന ഗ്രാമീണ പശ്ചാത്തലത്തിലുള്ള സിനിമയില്‍ അഭിനയിച്ചുതുടങ്ങിയതുകൊണ്ട് അത്തരംചിത്രങ്ങളോട് നല്ല അടുപ്പമുണ്ടെന്നും കാര്‍ത്തി പറഞ്ഞു. 

സ്ഫടികത്തിൽ മോഹൻലാൽ, വിരുമനിൽ കാർത്തി | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

സ്ഫടികത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ആടുതോമയാണ് തന്റെ വിരുമന്‍ എന്ന കഥാപാത്രത്തിന് പ്രചോദനമെന്ന് നടന്‍ കാര്‍ത്തി. വിരുമന്‍ എന്ന പുതിയ ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരുത്തിവീരന്‍ എന്ന ഗ്രാമീണ പശ്ചാത്തലത്തിലുള്ള സിനിമയില്‍ അഭിനയിച്ചുതുടങ്ങിയതുകൊണ്ട് അത്തരംചിത്രങ്ങളോട് നല്ല അടുപ്പമുണ്ടെന്നും കാര്‍ത്തി പറഞ്ഞു.

ഗ്രാമത്തിന്റെ പശ്ചാത്തലത്തിലുള്ള സിനിമകളില്‍ അഭിനയിക്കുമ്പോള്‍ സൂപ്പര്‍മാനെ പോലെയാണ് തോന്നുന്നത്. എന്ത് വേണമെങ്കിലു ചെയ്യാമല്ലോ. സ്ഫടികമാണ് മലയാളത്തില്‍ ഏറെയിഷ്ടപ്പെട്ട ഒരുചിത്രം. അതില്‍ മോഹന്‍ലാല്‍ സാറും തിലകന്‍ സാറും എങ്ങനെയാണോ അതുപോലെയാണ് ഈ സിനിമയില്‍ ഞാനും പ്രകാശ് രാജ് സാറും അച്ഛനും മകനുമായി ചെയ്തത്. സ്ഫടികം തമിഴിലേക്ക് റീമേക്ക് ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും നേരത്തേ തന്നെ മറ്റൊരാള്‍ അത് ചെയ്തു. വിരുമന്‍ എന്ന കഥാപാത്രത്തിന് എന്തെങ്കിലും വ്യത്യസ്തത വേണമെന്ന് ചിന്തിച്ചപ്പോഴാണ് സ്ഫടികത്തിലെ റേബാന്‍ ഗ്ലാസിന്റെ കാര്യം ഓര്‍മവന്നത്. അതില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് വിരുമനില്‍ ഞാനും റേബാന്‍ ഗ്ലാസ് വെച്ചത്. ആടുതോമയാണ് വിരുമന്‍ എന്ന കഥാപാത്രത്തിന് യഥാര്‍ത്ഥ പ്രചോദനമെന്നും കാര്‍ത്തി പറഞ്ഞു.

"സിനിമയില്‍ നഗരജീവിതം കാണിക്കുമ്പോള്‍ അത് ഇന്ത്യയെ ശരിയായി പ്രതിനീധീകരിക്കുന്നതായി തോന്നാറില്ല. ഗ്രാമീണ കാഴ്ചകള്‍ കാണിക്കുമ്പോഴാണ് അത് നന്നായി വരാറ്. മലയാളസിനിമയില്‍ അത് എപ്പോഴും നടക്കുന്നുണ്ട്. ആ സംസ്‌കാരം എല്ലാ സിനിമകളിലും കാണാനാവും." കാര്‍ത്തി ചൂണ്ടിക്കാട്ടി.

സംവിധായകന്‍ ഷങ്കറിന്റെ മകള്‍ അതിഥി ഷങ്കര്‍ നായികയായി സിനിമയില്‍ അരങ്ങേറുന്ന ചിത്രം കൂടിയാണ് വിരുമന്‍. രാജ് കിരണ്‍, പ്രകാശ് രാജ്, കരുണാസ്, സൂരി, ശരണ്യാ പൊന്‍വര്‍ണന്‍, ആര്‍.കെ. സുരേഷ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റഭിനേതാക്കള്‍. എസ്. കെ. ശെല്‍വകുമാര്‍ ഛായഗ്രഹണവും യുവന്‍ ഷങ്കര്‍രാജ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. അനല്‍ അരശാണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

2ഡി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സൂര്യയും ജ്യോതികയും നിര്‍മ്മിച്ച 'വിരുമന്‍' ആഗസ്റ്റ് 12-ന് റിലീസ് ചെയ്യും. രാജശേഖര്‍ കര്‍പ്പൂര സുന്ദരപാണ്ഡ്യനാണ് സഹനിര്‍മ്മാതാവ്.

Content Highlights: Karthi about Sphadikam Movie, Viruman Movie, Karthi Press Meet, Karthi and Adithi Shankar

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented