കാര്‍ത്തി പ്രധാനകഥാപാത്രത്തെ പുതിയ ചിത്രം സര്‍ദാറിന്റെ ചിത്രീകരണം നിര്‍ത്തിവെച്ചു. ചിത്രത്തിന്റെ സാങ്കേതിക പ്രവര്‍ത്തകരില്‍ ആറുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ചിത്രീകരണം നിര്‍ത്തിവെച്ചത്. നടി രജീഷ വിജയനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

പിഎസ് മിത്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്‌. രാഷി ഖന്നയാണ് ചിത്രത്തിലെ മറ്റൊരു നായിക. രാഷ്ട്രീയമാണ് ചിത്രത്തിന്റെ പശ്ചാത്തലം എന്നാണ് സൂചനകള്‍.

പ്രിന്‍സ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ ലക്ഷ്മണ്‍ കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജോര്‍ജ് സി വില്യംസ് ആണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്.

ജിവി പ്രകാശ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. റൂബന്‍ ആണ് എഡിറ്റര്‍. എം.ആര്‍ പൊന്‍ പാര്‍ഥിപന്‍, റോജു, ബിപിന്‍ രഘു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് കഥയൊരുക്കുന്നത്. ഏപ്രില്‍ 26 ന് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlights: Karthi Sardar Movie shooting stopped due to Covid 19