കാർത്തിയെ നായകനാക്കി സൂര്യയുടെ 2ഡി എൻ്റർടെയ്ൻമെന്റ്സ് നിർമിക്കുന്ന ചിത്രത്തിന് വിരുമൻ എന്ന് പേരിട്ടു. മുത്തയ്യ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെെ പൂജ ചെന്നൈയിൽ നടന്നു. കൊമ്പന് ശേഷം കാർത്തിയും മുത്തയ്യയും ഒന്നിക്കുന്ന ചിത്രമാണിത്. 

സംവിധായകൻ ശങ്കറിന്റെ മകൾ അതിഥി ശങ്കറാണ് ചിത്രത്തിൽ നായികയായെത്തുന്നത്. അതിഥിയുടെ ആദ്യ ചിത്രമാണ് വിരുമൻ. ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്റ്റംബർ 18 മുതൽ തേനിയിൽ നടക്കും.

രാജ്കിരൺ, പ്രകാശ് രാജ്, സൂരി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.  എസ്. കെ. ശെൽവകുമാർ ഛായഗ്രഹണവും യുവൻ ഷങ്കർരാജ സംഗീത സംവിധാനവും  നിർവഹിക്കുന്നു. രാജശേഖർ കർപ്പൂര സുന്ദരപാണ്ഡ്യനാണ് സഹ നിർമ്മാതാവ്. വാർത്താ വിതരണം : സി.കെ. അജയ് കുമാർ

content highlights : Karthi's new movie Viruman Produced by  Suriya's 2D Entertainment