തീരന്മാർക്ക് അവസാനമില്ല; ജീവന്‍ ത്യജിച്ച ഈ ധീരന് കാര്‍ത്തിയുടെ സല്യൂട്ട്


താന്‍ അവതരിപ്പിച്ച കഥാപാത്രവും പെരിയ പാണ്ഡ്യന്റെ ജീവിതവും തമ്മിലുള്ള ബന്ധം നടനെ ആഴത്തില്‍ സ്പര്‍ശിച്ചു.

കാര്‍ത്തി നായകനായി ഈയിടെ പുറത്തിറങ്ങിയ തീരന്‍ അധികാരം ഒന്‍ട്ര് ഒരു ചരിത്ര സംഭവത്തെ അടിസ്ഥാനമാക്കിയെടുത്ത ചിത്രമായിരുന്നു. ഏകദേശം ഒരു പതിറ്റാണ്ടിന് മുന്‍പ് തമിഴ് നാട് പോലീസ് നടത്തിയ സംഭവബഹുലമായ ഒരു ഓപ്പറേഷന്റെ കഥയാണത്. തമിഴ്നാട്ടില്‍ നിരവധി അരുംകൊലകളും കൊള്ളയും നടത്തി രക്ഷപ്പെട്ട അപകടകാരികളായ ബാവരിയ കൊള്ളക്കൂട്ടത്തെ അന്വേഷിച്ചു നടത്തിയ യാത്രയുടെ കഥയാണ് ചിത്രം പറഞ്ഞത്. വടക്കേ ഇന്ത്യയില്‍ താവളങ്ങളുള്ള ഇവരെ ഒരു വിരലടയാളത്തിന്റെ സൂചനയുടെ ബലത്തിലാണ് തമിഴ്നാട് പോലീസ് തേടിയിറങ്ങിയത്.

ഈ കഥ പറഞ്ഞ സിനിമ പുറത്തിറങ്ങി ഏതാനും മാസങ്ങള്‍ പിന്നിടുമ്പോള്‍ സമാനമായ ഒരും സംഭവം തമിഴ്നാട്ടില്‍ അരങ്ങേറിയിരിക്കുന്നു. സ്വര്‍ണ കവര്‍ച്ചാകേസിലെ പ്രതികളെ പിടികൂടാൻ തമിഴ്നാട്ടില്‍ നിന്നെത്തിയ പൊലീസ് സംഘത്തിലെ ഇന്‍സ്പെക്ടര്‍ രാജസ്ഥാനില്‍ വെടിയേറ്റ് മരിച്ചു. പെരിയ പാണ്ടി എന്ന ഉദ്യോഗസ്ഥന്‍ കൊള്ളക്കൂട്ടമായി നടന്ന ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്.

കോലാത്തൂരില്‍ റിപ്പോര്‍ട്ട് ചെയ്ത കവര്‍ച്ചാകേസിലെ പ്രതികളില്‍ ഒരാളെ പിടിക്കാനാണ് തമിഴ്നാട് സംഘം രാജസ്ഥാനില്‍ എത്തിയത്. കോലത്തൂരിലെ ഒരു ജ്വല്ലറിയുടെ ചുമർ തുരന്ന് 3.5 കി.ഗ്രാം സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതികളെ പിടിക്കാന്‍ എത്തിയതായിരുന്നു തമിഴ്നാട് പൊലീസ്. ഗ്രാമത്തില്‍ പ്രതികള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരം കിട്ടിയതിനെ തുടര്‍ന്ന് അന്വേഷണസംഘം എത്തി. കവര്‍ച്ചാ സംഘത്തിലെ ഒരാളെ പൊലീസ് പിടികൂടുകയും ചെയ്തു. എന്നാല്‍ ഇയാള്‍ പെരിയ പാണ്ടിയുടെ സര്‍വീസ് തോക്ക് തട്ടിയെടുത്ത് വെടിയുതിര്‍ത്തു. പെരിയ പാണ്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചു.

ഇപ്പോൾ അന്തരിച്ച പോലീസ് ഉദ്യോഗസ്ഥന് അന്ത്യാഞ്ജലി അര്‍പ്പിച്ച് ചിത്രത്തിലെ നായകൻ കാര്‍ത്തി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. താന്‍ അവതരിപ്പിച്ച കഥാപാത്രവും പെരിയ പാണ്ഡ്യന്റെ ജീവിതവും തമ്മിലുള്ള ബന്ധം നടനെ ആഴത്തില്‍ സ്പര്‍ശിച്ചു.

'ജാഗ്രത പുലര്‍ത്തേണ്ട സംഭവമാണിത്. ഇത്തരം ദൗത്യത്തിന് പോലീസ് ഇറങ്ങിത്തിരിക്കുമ്പോള്‍ സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കണം. ഇനി ആരുടെയും ജീവന്‍ നഷ്ടപ്പെടരുത്'- കാര്‍ത്തി പറഞ്ഞു.

പെരിയ പാണ്ഡ്യന്റെ മൃതദേഹം വിമാനമാര്‍ഗമാണ് തമിഴ്നാട്ടിലേക്ക് കൊണ്ടുവന്നു. തിരുനെല്‍വേലിയില്‍ എല്ലാ ബഹുമതികളോടും കൂടി സംസ്‌കരിച്ചു. മുഖ്യമന്ത്രി എടപ്പാടി പളനിസാമി പെരിയ പാണ്ഡ്യന്റെ കുടുംബത്തിന് ഒരു കോടി രൂപ സഹായം നല്‍കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022


Shikhar Dhawan to lead India odi team against South Africa sanju samson in

1 min

സഞ്ജു ടീമില്‍; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

Oct 2, 2022

Most Commented