കാർത്തിയുടെ 25-ാമത്തെ ചിത്രമായി ജപ്പാൻ, ലൊക്കേഷനായി കേരളവും


തെലുങ്കിൽ ഹാസ്യ നടനായി രംഗ പ്രവേശം നടത്തി നായകനായും വില്ലനായും കീർത്തി നേടിയ നടൻ  സുനിൽ ഈ സിനിമയിലൂടെ തമിഴിൽ ചുവടു വെക്കുകയാണ്.

കാർത്തി | ഫോട്ടോ: twitter.com/Karthi_Offl

'വിരുമൻ', 'പൊന്നിയിൻ സെൽവൻ', 'സർദാർ' എന്നിങ്ങനെ ഹാട്രിക് വിജയം നേടിയ നടൻ കാർത്തിയുടെ ഇരുപത്തഞ്ചാമത്തെ സിനിമയായ ജപ്പാന് ചൊവ്വാഴ്ച പൂജയോടെ ചെന്നൈയിൽ തുടക്കം കുറിച്ചു. രാജു മുരുകൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഈ സിനിമയിൽ കാർത്തിയുടെ നായികയാവുന്നത് മലയാളിയായ അനു ഇമ്മാനുവലാണ്.

' ശകുനി ', ' കാഷ്മോര ', ' ധീരൻ അധികാരം ഒന്ന് ', ' കൈതി ', ' സുൽത്താൻ ' എന്നീ അഞ്ച് കാർത്തി ഹിറ്റുകളുടെ തുടർച്ചയായി ഡ്രീം വാരിയർ പിക്ചർസ് നിർമ്മിക്കുന്ന, കമ്പനിയുടെ ആറാമത്തെ കാർത്തി ചിത്രമാണ് ' ജപ്പാൻ '. കാർത്തിയുടെ ഇരുപത്തഞ്ചാമത്തെ സിനിമയായ ' ജപ്പാൻ' ബ്രഹ്മാണ്ഡ ചിത്രമായിട്ടാണ് അണിയിച്ചൊരുക്കുന്നത്.



'ജപ്പാൻ' സഹതാരങ്ങൾക്കും അണിയറപ്രവർത്തകർക്കുമൊപ്പം കാർത്തി

തെലുങ്കിൽ ഹാസ്യ നടനായി രംഗ പ്രവേശം നടത്തി നായകനായും വില്ലനായും കീർത്തി നേടിയ നടൻ സുനിൽ ഈ സിനിമയിലൂടെ തമിഴിൽ ചുവടു വെക്കുകയാണ്. സൂപ്പർ ഹിറ്റ് ചിത്രമായിരുന്ന 'പുഷ്പ' യിൽ 'മംഗളം സീനു' എന്ന വില്ലൻ വേഷം ചെയ്ത് കയ്യടി നേടിയ അഭിനേതാവാണ് സുനിൽ. 'ഗോലി സോഡ', 'കടുക് ' എന്നീ സിനിമകൾ സംവിധാനം ചെയ്ത ഛായഗ്രാഹകൻ വിജയ് മിൽട്ടനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ജപ്പാൻ സിനിമയുടെ പൂജ ചടങ്ങിൽ കാർത്തി

പൊന്നിയിൻ സെൽവനിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റിയ രവി വർമ്മനാണ് ഛായഗ്രാഹകൻ. ജി. വി. പ്രകാശ് കുമാറാണ് സംഗീത സംവിധായകൻ. വ്യത്യസ്തമായ രൂപ ഭാവത്തിലുള്ള നായക കഥാപാത്രത്തെയാണ് കാർത്തി അവതരിപ്പിക്കുന്നത്. നവംബർ 12 മുതൽ തൂത്തുക്കുടിയിലും, കേരളത്തിലുമായി ചിത്രീകരണം ആരംഭിക്കും. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് ഉടൻ തന്നെ പുറത്തു വിടുമെന്നും അണിയക്കാർ അറിയിച്ചു. പി ആർ ഒ -സി. കെ.അജയ് കുമാർ,

Content Highlights: karthi new movie japan filming started, anu emmanuel and raju murugan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022

Most Commented