കാർത്തിയെ നായകനാക്കി പിഎസ് മിത്രൻ സംവിധാനം ചെയ്യുന്ന സർദാർ എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. രാഷി ഖന്നയും രജിഷാ വിജയനുമാണ് ചിത്രത്തിലെ നായികമാർ. വൃദ്ധന്റെ വേഷത്തിൽ വ്യത്യസ്തമായ ഗെറ്റപ്പിലാണ് കാർത്തി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. രാഷ്ട്രീയമാണ് ചിത്രത്തിന്റെ പശ്ചാത്തലം എന്നാണ് സൂചനകൾ.

പ്രിൻസ് പിക്ചേഴ്സിന്റെ ബാനറിൽ ലക്ഷ്മൺ കുമാറാണ് ചിത്രം നിർമ്മിക്കുന്നത്. ജോർജ് സി വില്യംസ് ആണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്.

ജിവി പ്രകാശ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. റൂബൻ ആണ് എഡിറ്റർ. എം.ആർ പൊൻ പാർഥിപൻ, റോജു, ബിപിൻ രഘു എന്നിവർ ചേർന്നാണ് ചിത്രത്തിന് കഥയൊരുക്കുന്നത്. ഏപ്രിൽ 26 ന് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

Content Highlights :Karthi Movie Sardar first look Rashi Khanna Rajisha Vijayan PS Mithran