കാർത്തിയുടെ പുതിയ സിനിമയായ സുൽത്താന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. കാർത്തി ചാട്ടയുമായി രൗദ്ര ഭാവത്തോടെ നൽകുന്നതാണ് പോസ്റ്റർ
ഭാഗ്യരാജ് കണ്ണൻ രചനയും സംവിധാനവും നിർവഹിച്ച സുൽത്താനിലെ നായിക രശ്മിക മന്ദാനയാണ്. ശിവകാർത്തികേയൻ നായകനായെത്തിയ റെമോയുടെ സംവിധായകനാണ് ഭാഗ്യരാജ് കണ്ണൻ.
ആക്ഷനും റൊമാൻസിനും പ്രാധാന്യം നൽകികൊണ്ട് ഒരുക്കുന്ന ചിത്രമാകും സുൽത്താൻ. യോഗി ബാബു, മൻസൂർ അലി ഖാൻ എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. എസ് ആർ പ്രകാശ് ബാബു, എസ്.ആർ ബാബു എന്നിവർ ചേർന്നാണ് നിർമാണം.
Dear brothers and sisters, Your love and appreciation is what keeps us going! Bringing you the first look of #Sulthan. Hope you like it! Love you guys! #SulthanFirstLook pic.twitter.com/9dkfwmBdo0
— Actor Karthi (@Karthi_Offl) October 26, 2020
പുതു വർഷത്തിൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.
Content Highlights : Karthi In Sultan First Look Poster directed by Bhagyaraj Kannan Actress Rashmika Mandanna