കാർഷികപ്രക്ഷോഭത്തിൽ നിന്നുള്ള ദൃശ്യം, നടൻ കാർത്തി
കര്‍ഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നടന് കാര്‍ത്തി. കഠിനമായി അധ്വാനിച്ച് എല്ലാ ദിവസവും നമ്മളെ പോറ്റുന്ന കര്‍ഷകര്‍ കടുത്ത തണുപ്പിലും കോവിഡ് ഭീതിയിലും ഒരാഴ്ചയായി തലസ്ഥാനത്തെ തെരുവില്‍ സമയം ചെയ്യുന്നുവെങ്കില്‍ ഒരൊറ്റ വികാരത്തിന് പുറത്ത് മാത്രമാണെന്ന് കാര്‍ത്തി കുറിക്കുന്നു.
'കര്‍ഷകരുടെ പ്രതിഷേധം രാജ്യത്തെ മുഴുവന്‍ നടുക്കിയിരിക്കുകയാണ്. അല്ലെങ്കില്‍ തന്നെ ജലദൗര്‍ലഭ്യവും പ്രകൃതി ദുരന്തങ്ങളും കാരണം കര്‍ഷകര്‍ വലിയ പ്രശ്നങ്ങളാണ് അനുഭവിച്ചു കൊണ്ടിരിക്കുന്നത്. അവരുടെ വിളകള്‍ക്ക് തക്കതായ പ്രതിഫലം ലഭിക്കുന്നില്ല അതവരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ട് അധികാരികള്‍ അവരുടെ ആവശ്യങ്ങള്‍ കേള്‍ക്കണമെന്നും നടപടിയെടുക്കണമെന്നും അപേക്ഷിക്കുന്നു'- കാര്‍ത്തി ട്വീറ്റ് ചെയ്തു.
അതേസമയം, കാര്‍ഷികപ്രക്ഷോഭം പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാരും കര്‍ഷകനേതാക്കളും വ്യാഴാഴ്ച ചര്‍ച്ച നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. മൂന്ന് കാര്‍ഷിക നിയമങ്ങളില്‍ കര്‍ഷകര്‍ ഉന്നയിച്ച ഗുരുതരമായ ചില ആശങ്കകള്‍ പരിഹരിച്ച് ഭേദഗതിയാവാമെന്ന് കൃഷിമന്ത്രി നരേന്ദ്രസിങ് തോമര്‍ ഉറപ്പു നല്കി. കേന്ദ്രത്തിന് 'ഈഗോ'യില്ലെന്നും സമരക്കാര്‍ പ്രക്ഷോഭം അവസാനിപ്പിക്കണമെന്നും കൃഷിമന്ത്രി അഭ്യര്‍ഥിച്ചു. അതേസമയം, നിലവിലെ പ്രക്ഷോഭം തുടരുമെന്ന് കര്‍ഷകസംഘടനകള്‍ വ്യക്തമാക്കി. ശനിയാഴ്ച വീണ്ടും ചര്‍ച്ച നടത്താനിരിക്കുകയാണ് ഇരുകൂട്ടരും.
Content Highlights: Karthi actor extends support to farmers protest in Delhi Farmers Bill
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..