രിയേറും പെരുമാൾ എന്ന ചിത്രത്തിനു ശേഷം ധനുഷിനെ നായകനാക്കി മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന 'കർണൻ' പാക്കപ്പായി. 

ധനുഷ് തന്നെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്. 

"കർണന്റെ ചിത്രീകരണം പൂർത്തിയായി.. ഈ ചിത്രം എനിക്ക് നൽകിയ മാരി സെൽവരാജിന് നന്ദി. എന്റെ സഹപ്രവർത്തകരോടും മറ്റ് ടെക്നീഷ്യൻമാരോടും ഞാൻ നന്ദി അറിയിക്കുന്നു. ഈ സ്പെഷ്യൽ സ്പെഷ്യൽ സിനിമയ്ക്കായി മികച്ച സം​ഗീതം ഒരുക്കിയ സന്തോഷ് നാരായണന് പ്രത്യേകം നന്ദി". ധനുഷ് ട്വീറ്റ് ചെയ്തു. 

ധനുഷിന്റെ നാൽപ്പത്തിയൊന്നാമത്തെ ചിത്രവുമാണിത്.. ചിത്രത്തിൽ കർണൻ എന്നു തന്നെയാണ് ധനുഷിന്റെ കഥാപാത്രത്തിന്റെ പേര്.

മലയാളി താരം രജിഷ വിജയനാണ് ചിത്രത്തിൽ നായികയായെത്തുന്നത്.. രജിഷയുടെ ആദ്യ തമിഴ് ചിത്രമാണ് കർണൻ. ചിത്രത്തിനായുള്ള ഇരുവരുടെയും മേക്ക്ഓവർ ചിത്രങ്ങൾ നേരത്തെ വൈറലായി മാറിയിരുന്നു. 

നടൻ ലാൽ, യോഗി ബാബു, നടരാജൻ സുബ്രമണ്യൻ എന്നിവരും ചിത്രത്തിൽ മറ്റ് അഭിനേതാക്കളാണ്. കലൈപുലി എസ്. താനുവിന്റെ വി. ക്രിയേഷൻസ് ആണ് നിർമാണം.

Content Highlights : karnan movie packup mari selvaraj dhanush rajisha vijayan