കൗതുകവും രസകരവുമായ പേര്, ബേസിൽ ജോസഫ്  നായകനായി 'കഠിന കഠോരമീ അണ്ഡകടാഹം'


പൂർണമായും കോഴിക്കോടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഉണ്ട, പുഴു എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഹർഷദ് ആണ്.

'കഠിന കഠോരമീ അണ്ഡകടാഹം' സിനിമയുടെ താരങ്ങളും അണിയറപ്രവർത്തകരും

കൗതുകവും രസകരവുമായ പേരുമായി ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം "കഠിന കഠോരമീ അണ്ഡകടാഹം''. ചിത്രത്തിൻ്റെ പൂജയും സ്വിച്ചോൺ കർമ്മവും കോഴിക്കോട് നടന്നു. നവാഗതനായ മുഹസിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ നിർമ്മാണം നൈസാം സലാം പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസാം സലാം ആണ്.

പൂർണമായും കോഴിക്കോടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഉണ്ട, പുഴു എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഹർഷദ് ആണ്. ഇന്ദ്രൻസ്, ജോണി ആൻ്റണി, ജാഫർ ഇടുക്കി, ബിനു പപ്പു, സുധീഷ്, നിർമ്മൽ പാലാഴി, സ്വതി ദാസ് പ്രഭു, അശ്വിൻ, പാർവതി കൃഷ്ണ, ഫറ ഷിബ്‌ല, ശ്രീജ രവി എന്നിവരോടൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.

എസ്.മുണ്ടോൾ ആണ് ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ. Mu.Ri (മുഹ്സിൻ പരാരി), ഷർഫു എന്നിവരുടെ വരികൾക്ക് ഗോവിന്ദ് വസന്തയാണ് സംഗീതം നൽകുന്നത്. മാർട്ടിൻ ജോർജ് ആറ്റവേലിൽ, ഷിനാസ് അലി എന്നിവരാണ് ലൈൻ പ്രൊഡ്യൂസേഴ്സ്.

എഡിറ്റർ: സോബിൻ സോമൻ, ആർട്ട്: പ്രദീപ് എം.വി, മേക്കപ്പ്: സുധി സുരേന്ദ്രൻ, കോസ്റ്റ്യൂം: അസീം അഷറഫ്, വിശാഖ് സനൽ കുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടർ: അഫ്നസ്.വി, പി.ആർ.ഒ: പി.ശിവപ്രസാദ്, സ്റ്റിൽസ്: ഷിജിൻ രാജ്.

Content Highlights: karna katoramee andakadaham, basil joseph movie shooting started


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


BUS

1 min

ടൂറിസ്റ്റ് ബസ് എത്തിയത് വേളാങ്കണ്ണി യാത്രയ്ക്കുശേഷം; ഡ്രൈവര്‍ ക്ഷീണിതനായിരുന്നുവെന്ന് രക്ഷിതാക്കള്‍

Oct 6, 2022

Most Commented