'കേരളം നായ്ക്കളുടെ നരകമായി', ബഹിഷ്കരിക്കണമെന്ന് ബോളിവുഡ് നടി


കൊലപാതകമല്ല പ്രതിവിധി. പ്രത്യുല്പാദന നിയന്ത്രമാണ് വേണ്ടതെന്നും അവർ പറഞ്ഞു.

കരിഷ്മ തന്ന | ഫോട്ടോ: www.facebook.com/TheKarishmaTanna

തെരുവുനായ പ്രശ്നം കൊടുമ്പിരിക്കൊണ്ടിരിക്കേ കേരളത്തെ ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്ത് ബോളിവുഡ് നടി കരിഷ്മ തന്ന. കേരളത്തിൽ നായ്ക്കളെ കൂട്ടക്കൊല ചെയ്യുന്നുവെന്ന് ആരോപിച്ചാണ് നടിയുടെ ബഹിഷ്കരണാഹ്വാനം.

ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് കരിഷ്മ കേരളത്തിനെതിരെ വിദ്വേഷ പ്രചാരണം നടത്തിയത്. ദൈവത്തിൻറെ സ്വന്തം നാട് ഇന്ന് നായ്ക്കളുടെ നരകമായെന്നാണ് പോസ്റ്ററിൽ പറയുന്നത്. കേരളത്തിലെ വിനോദസഞ്ചാര മേഖലയും കേരള ഉത്പന്നങ്ങളും ബഹിഷ്കരിക്കണമെന്നും അവർ ആവശ്യപ്പെടുന്നു.

കരിഷ്മ തന്നയുടെ ഇൻസ്റ്റാ​ഗ്രാം സ്റ്റോറി

പേവിഷബാധയുണ്ടോ എന്നുപോലും നോക്കാതെ ഒരു സംഘമാളുകൾ നായ്ക്കളെ കൊല്ലാൻ നിയോ​ഗിക്കപ്പെട്ടിരിക്കുകയാണ്. അവർ നായ്ക്കളെ വകവരുത്താൻ തുടങ്ങിയിരിക്കുന്നു. കൊലപാതകമല്ല പ്രതിവിധി. പ്രത്യുല്പാദന നിയന്ത്രമാണ് വേണ്ടതെന്നും അവർ പറഞ്ഞു.

നടിയും മോഡലുമായ കരിഷ്മ ഹിന്ദി സിനിമകളിലും വെബ് സീരിസുകളിലും സജീവമാണ്. ഹിന്ദി ബിഗ് ബോസ് മത്സരാർഥിയുമാണ്. ഗ്രാൻഡ് മസ്തി, സഞ്ജു തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഹഷ് ഹഷ് എന്ന വെബ് സീരിസിലാണ് ഒടുവിൽ അഭിനയിച്ചത്.

Content Highlights: karishma tanna, kerala boycott campaign on stray dogs case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022

Most Commented