Photo | https:||www.instagram.com|kareenakapoorkhan|?hl=en
ബോളിവുഡ് സ്റ്റാർ കിഡ്സിൽ ഏറ്റവും അധികം ആരാധകരുള്ള കുട്ടിത്താരമാണ് കരീന കപൂറിന്റെയും സെയ്ഫ് അലിഖാന്റെയും മൂത്ത പുത്രനായ തൈമൂർ അലി ഖാൻ. തൈമൂറിന്റെ അഞ്ചാം പിറന്നാളിനോട് അനുബന്ധിച്ച് കരീന പങ്കുവച്ച ഒരു പഴയ വീഡിയോ ആണ് ഇപ്പോൾ ആരാധശ്രദ്ധ കവരുന്നത്. ആദ്യ ചുവട് വയ്ക്കുന്ന കുഞ്ഞ് തൈമൂറിന്റെ വീഡിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്.
“നിന്റെ ആദ്യചുവടുകൾ, നിന്റെ ആദ്യ വീഴ്ച… ഒരുപാട് അഭിമാനത്തോടെയാണ് ഞാനിത് റെക്കോർഡ് ചെയ്തത്. ഇത് നിന്റെ ആദ്യത്തേയൊ അവസാനത്തെയോ വീഴ്ചയല്ല, എന്റെ മകനേ… പക്ഷേ, എനിക്ക് ഒരു കാര്യം ഉറപ്പായും അറിയാം. നീ എപ്പോഴും സ്വയം എഴുന്നേറ്റ്, തല ഉയർത്തി പിടിച്ച്, മുന്നേറുമെന്ന്. കാരണം, നീയെന്റെ കടുവക്കുഞ്ഞാണ്. എന്റെ ഹൃദയമിടിപ്പിന് ജന്മദിനാശംസകൾ. എന്റെ ടിം ടിം, നിന്നെ പോലെ മറ്റാരുമില്ല കുഞ്ഞേ…” എന്നാണ് വീഡിയോ പങ്കുവച്ച് കരീന കുറിച്ചത്.
ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ 2012 ലാണ് കരീനയും സെയ്ഫും വിവാഹിതരായത്. 2016ലാണ് ഇരുവർക്കും തൈമൂർ ജനിക്കുന്നത്. അന്നു തൊട്ട് മാധ്യമങ്ങളുടെയും പാപ്പരാസികളുടെയും ശ്രദ്ധാ കേന്ദ്രമാണ് തൈമൂർ.കുട്ടിത്താരത്തെ വിടാതെ പിന്തുടരുന്ന മാധ്യമക്കണ്ണുകളോട് കരീനയും സെയ്ഫും പല തവണ അസ്വസ്ഥത പ്രകടിപ്പിച്ചതുമാണ്. ഈ വർഷം ഫെബ്രുവരിയിലാണ് കരീന രണ്ടാമത്തെ ആൺകുഞ്ഞിന് ജന്മം നൽകുന്നത്. ജഹാംഗീർ അലി ഖാൻ എന്നാണ് ഇളയ മകന് താരദമ്പതിമാർ പേര് നൽകിയത്. ജെ എന്ന് വിളിപ്പേരുള്ള ജഹാംഗീറും ഇന്ന് കുട്ടിത്താരമാണ്.
Content Highlights : Kareena Kapoor shares throwback video of Taimur Ali khan on his birthday
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..