നിച്ച അന്ന് മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന കുഞ്ഞു താരമാണ് പട്ടൗഡി കുടുംബത്തിലെ ഇളയ രാജകുമാരന്‍ തൈമുര്‍ അലി ഖാന്‍. എവിടെ പോയാലും കുഞ്ഞു തൈമുറിനെ പാപ്പരാസികളുടെ ക്യാമറക്കണ്ണുകള്‍ വെറുതെ വിടാറില്ല. മകനെ മാധ്യമങ്ങള്‍ വിടാതെ പിന്തുടരുന്നതില്‍ കരീന പലപ്പോഴും അസ്വസ്ഥത പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ തൈമുറിനെ മുന്‍നിര്‍ത്തി ബോളിവുഡിലെ 'ഖിലാഡി' അക്ഷയ് കുമാറിന് ഒരു മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കരീന. തൈമുര്‍ അക്ഷയ്കുമാറിന് ഒരു ഭീഷണിയാകുമെന്നാണ് തമാശയിൽ പൊതിഞ്ഞ കരീനയുടെ മുന്നറിയിപ്പ്.

മുംബൈയില്‍ കഴിഞ്ഞ ദിവസം നടന്ന ഒരു അവാര്‍ഡ്​ദാന ചടങ്ങിനിടെയായിരുന്നു  കരീനയുടെ ഈ പരാമര്‍ശം. രണ്ടു പേരുടെയും ചിത്രങ്ങൾ ഒരുമിച്ച് റിലീസിന് എത്തുകയാണെങ്കില്‍ തൈമുര്‍ അക്ഷയിനെ എങ്ങനെ ബോക്‌സ് ഓഫീസില്‍ പരാജയപ്പെടുത്തുമെന്നത് കണ്ടോളൂ എന്നാണ് കരീനയുടെ പ്രഖ്യാപനം.

'അക്ഷയ് കുമാര്‍, ഞാന്‍ നിങ്ങളോട് പറയുകയാണ് തൈമൂര്‍ നിങ്ങള്‍ക്കൊരു ഭീഷണിയാണ്. നിങ്ങളുടെ ആരാധകവൃന്ദം എത്ര വലുതായാലും തൈമുര്‍ അതിനെയെല്ലാം മറികടക്കും. ഇതൊരു തുറന്ന വെല്ലുവിളിയാണ്'. -കരീന പറഞ്ഞു.

അക്ഷയ് കുമാർ കാണികള്‍ക്കിടയില്‍ ഇരിക്കുമ്പോഴായിരുന്നു സദസ്സിൽ ചിരി പടർത്തിയ കരീനയുടെ വെല്ലുവിളി. തൈമുര്‍ അച്ഛനെ പോലെ നടനാകേണ്ട മുത്തച്ഛന്‍ മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയെപോലെ ക്രിക്കറ് താരമായാല്‍ മതിയെന്നാണ് കരീന മുന്‍പ് മാധ്യമങ്ങളോട് പറഞ്ഞത്. എന്നിരുന്നാലും പട്ടൗഡി കുടുംബത്തിലെ രാജകുമാരന്‍ ബോളിവുഡ്  കീഴടക്കുന്നത് കാണാനാണ് കരീനയുടെ വെല്ലുവിളി കേട്ട ആരാധകര്‍ കാത്തിരിക്കുന്നത്. 

Content Highlights: kareena kapoor says taimur is a threat to akshay kumar kareena kapoor saif ali khan taimur ali khan