നടി കരീന കപൂറിനും നടന്‍ സെയ്ഫ് അലിഖാനും ആണ്‍കുഞ്ഞ് പിറന്നു. മുംബൈയിലെ ബ്രിഡ്ജ് കാന്‍ഡി ഹോസ്പിറ്റലില്‍ ആണ് കരീന കുഞ്ഞിന് ജന്മം നല്‍കിയത്. ആരാധകരും സിനിമാപ്രവര്‍ത്തകരുമടക്കം ഒട്ടനവധിപേര്‍ താരദമ്പതികള്‍ക്ക് ആശംസകളുമായി രംഗത്തെത്തി. 

രണ്ടാമത്തെ കുഞ്ഞിന്റെ വരവിനു മുന്നോടിയായി സെയ്ഫും കരീനയും അടുത്തിടെ പുതിയ വീട്ടിലേക്ക് താമസം മാറിയിരുന്നു.

ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2012-ലാണ് കരീനയും സെയ്ഫും വിവാഹിതരാകുന്നത്. 2016ലാണ് മൂത്തമകന്‍ തൈമൂറിന്റെ ജനനം. ഗര്‍ഭകാലത്തും സിനിമയിലും ടെലിവിഷന്‍ ഷോകളിലുമെല്ലാം സജീവമായിരുന്നു കരീന. 

Content Highlights: Kareena Kapoor, Saif Ali Khan welcome baby boy, Taimur