ക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ബോളിവുഡ് താരദമ്പതിമാരായ സെയ് ഫ് അലി ഖാനും കരീന കപൂറിനും രണ്ടാമത്തെ ആൺകുഞ്ഞ് ജനിക്കുന്നത്. ഇപ്പോഴിതാ താരപുത്രന്റെ പേര് സംബന്ധിച്ച വാർത്തകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. ​ജെ (Jeh) എന്നാണ് കരീനയും സെയ് ഫും ഇളയ മകന് നൽകിയിരിക്കുന്ന പേര്. കരീനയുടെ പിതാവ് രൺധീർ കപൂറാണ് ഒരു അഭിമുഖത്തിൽ പേര് വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ പേര് സംബന്ധിച്ച് വീണ്ടും താരകുടുംബം ട്രോളുകളിൽ നിറയുകയാണ്.

നേരത്തെ മൂത്ത മകൻ തൈമൂറിന്റെ പേര് സംബന്ധിച്ച് വലിയ വിമർശനങ്ങൾ സെയ്ഫും കരീനയും നേരിട്ടിരുന്നു. തിമൂറി സാമ്രാജ്യത്തിന്റെ ഭരണാധികാരയായ സ്വേച്ഛാധിപതിയുടെ പേര്  കരീന മകന് നൽകിയതാണ് ആരാധകരെ ചൊടിപ്പിച്ചത്. മനുഷ്യരെ കൂട്ടക്കുരുതി നടത്തിയ രാജാവിന്റെ പേര് മകന് നൽകി എന്നായിരുന്നു വിമർശനം.

ജെ എന്ന ഇളയ മകന്റെ പേരും ഇപ്പോൾ വിമർശനങ്ങളും ട്രോളുകളും ഏറ്റു വാങ്ങുകയാണ്. ജഹാം​ഗീർ എന്ന് പേരിടാനാണ് സെയ് ഫും കരീനയും തീരുമാനിച്ചതെന്നും വിവാ​ദങ്ങളെ പേടിച്ച് ജഹാം​ഗീർ എന്നത് ചുരുക്കി ജെ എന്ന് ആക്കിയതാണെന്നും പലരും ചൂണ്ടിക്കാണിക്കുന്നു. ജലാലുദ്ധീൻ എന്നതിന്റെ ചുരുക്കപേരാണിതെന്നും അഭിപ്രായപ്രകടനങ്ങളുണ്ട്. എന്നാൽ കരീനയോ സെയ്ഫോ ഈ വിവാദങ്ങളോട് പ്രതികരിച്ചിട്ടില്ല.

വിമർശനങ്ങളെ തുടർന്ന് തൈമൂറിന്റെ പേര് മാറ്റാൻ വരെ താൻ ചിന്തിച്ചിരുന്നുവെന്ന് സെയ്ഫ് മുമ്പ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ കരീനയാണ് തന്നെ അതിൽ നിന്നും പിന്തിരിപ്പിച്ചതെന്നും സെയ്ഫ് പറഞ്ഞിരുന്നു. തൈമൂറിന്റെ പിറകേ പാപ്പരാസികൾ വട്ടമിട്ടു പറക്കുന്നതിനാൽ ഇളയ മകന്റെ ചിത്രങ്ങളോ അധികം വിശേഷങ്ങളോ കരീനയും സെയ് ഫും പുറത്തിവിടാറില്ല. കുഞ്ഞിന്റെ മുഖം മറച്ച ചിത്രങ്ങളാണ് താരങ്ങൾ പുറത്ത് വിട്ടതിലേറെയും.

2012ലാണ് സെയ് ഫും കരീനയും വിവാഹിതരാകുന്നത്. 2016ലാണ് ഇരുവർക്കും തൈമൂർ ജനിക്കുന്നത്.

content highlights : kareena kapoor saif ali khan second son named Jeh trolled