രീരം ആരോഗ്യത്തോടെ  സംരക്ഷിക്കുന്നതിൽ ഏറെ മുന്നിലാണ്  ബോളിവുഡ് താരം കരീന കപൂര്‍. പ്രസവശേഷം സിനിമയില്‍ സജീവമായ  കരീന ഗര്‍ഭകാലത്തുണ്ടായ തടി കുറക്കുന്നതിനായി കഠിന പരിശ്രമത്തിലാണ്. അതിനായി ഒരോ ദിവസവും പത്ത് മണിക്കൂര്‍ വീതം കരീന ജിമ്മിൽ ചെലവിടുന്നുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകൾ. 

ഗര്‍ഭകാലഘട്ടത്തില്‍ സിനിമയില്‍ സജീവമല്ലായിരുന്നുവെങ്കിലും ഫാഷന്‍ ഷോകളിലും പരസ്യചിത്രങ്ങളിലും താരമായിരുന്നു കരീന. പ്രസവശേഷം ഏകദേശം ഒരുമാസം കഴിഞ്ഞതും കരീന ജിമ്മിലേക്ക് മടങ്ങിയിരുന്നു.

വീരേ ദി വെഡ്ഡിഗ് എന്ന സിനിമയിലാണ് കരീന ഇപ്പോൾ  അഭിനയിക്കുന്നത്.  കഴിഞ്ഞ ഒരാഴ്ചയായി ദിനംപ്രതി ഏകദേശം പത്ത് മണിക്കൂറോളം  കരീന  ജിമ്മിൽ ചെലവിടുന്നുണ്ടെന്ന് സിനിമ പ്രവര്‍ത്തകര്‍ തന്നെയാണ് മിഡ് ഡേയോട് പറഞ്ഞത്. 

അവധി ദിവസങ്ങളിൽ പോലും  കരീന ജിമ്മിൽ ചിലവിടാറുണ്ട്. കഠിന വ്യായാമങ്ങൾക്കൊപ്പം ആരോഗ്യപരമായ ഭക്ഷണശീലങ്ങളും കാത്ത് സൂക്ഷിക്കുന്നതിൽ കരീന വീഴ്ച വരുത്താറില്ല. 

നടിയും സുഹൃത്തുമായ അമൃത അറോറയാണ് ജിമ്മില്‍ കരീനയ്ക്ക് കൂട്ട്. മാനസികവും ശാരീരികവുമായുള്ള ഊര്‍ജ്ജസ്വലതയ്ക്ക് വേണ്ടി യോഗയും കരീനയുടെ ദിനചര്യയുടെ ഭാഗമാണ്.