പഠാനിൽ ഷാരൂഖ് ഖാൻ, കരൺ ജോഹർ | ഫോട്ടോ: www.facebook.com/yrf/?ref=page_internal, എ.എഫ്.പി
റിലീസ് ചെയ്ത് ആദ്യദിവസം തന്നെ വമ്പൻ റിപ്പോർട്ടുമായി ബോക്സോഫീസ് വേട്ട തുടങ്ങിയിരിക്കുകയാണ് ഷാരൂഖ് ഖാൻ-ദീപികാ പദുക്കോൺ-ജോൺ എബ്രഹാം ടീമിന്റെ പഠാൻ. സമീപകാലത്ത് ഒരു ബോളിവുഡ് ചിത്രം നേടുന്ന ഏറ്റവും ഉയർന്ന ആദ്യദിന കളക്ഷനാണ് ചിത്രം സ്വന്തമാക്കിയത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പഠാന് ലഭിച്ച സ്വീകരണത്തിൽ ആവേശഭരിതനായ ബോളിവുഡ് സംവിധായകനും നിർമാതാവുമായ കരൺ ജോഹറിന്റെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയം.
ഇത്രയും രസിച്ചിരുന്ന് ഒരു സിനിമ എപ്പോഴാണ് അവസാനം കണ്ടതെന്ന് ഓർക്കാനാവുന്നില്ല എന്നാണ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ കരൺ ജോഹർ എഴുതിയത്. ഷാരൂഖ് ഖാനെ ഏറ്റവും ഹോട്ടായതും സുന്ദരനുമായ ഏജന്റ് എന്നാണ് അദ്ദേഹം കുറിപ്പിൽ വിശേഷിപ്പിച്ചത്. ദീപിക പദുക്കോണിനെ സെക്സിയെസ്റ്റ് എന്നും ജോൺ എബ്രഹാമിന്റെ കഥാപാത്രത്തെ ഏറ്റവും ആകർഷണിയതയുള്ള വില്ലൻ എന്നും അദ്ദേഹം വിളിച്ചിരിക്കുന്നു.
"എങ്ങനെ ഒരു സിനിമയെ കെട്ടിപ്പടുക്കണമെന്ന് അറിയുന്ന ആളാണ് സംവിധായകൻ സിദ്ധാർഥ്. വളരെ കുറച്ചുപേർക്കുമാത്രമേ അങ്ങനെ ചെയ്യാനറിയൂ. ആദിത്യ ചോപ്ര എന്ന നിർമാതാവിന്റെ വീക്ഷണവും ബുദ്ധിശക്തിയും ആർക്കും മറികടക്കാനാവില്ല. കിങ് (ഷാരൂഖ് ഖാൻ) എവിടെയും പോയിരുന്നില്ല. ആധിപത്യത്തിനുള്ള കൃത്യസമയത്തിനായി അയാൾ കാത്തിരിക്കുകയായിരുന്നു. ലവ് യൂ ബോളിവുഡ്, ലവ് യൂ ആദി! ഒരുപക്ഷേ നിങ്ങൾ ബഹിഷ്കരിക്കപ്പെട്ടേനേ. പക്ഷേ നിങ്ങൾ നിങ്ങളുടെ വരവറിയിക്കുമ്പോൾ തടസമായി ഒരാൾ പോലുമുണ്ടാവില്ല. പഠാനിലെ ഏറ്റവും മികച്ച രംഗം ഭായിയുടേതും ഭായ്ജാന്റേതുമാണ്. ഇതിൽ ഒരു സ്പോയിലറുമില്ല." കരൺ കുറിച്ചു.
നാല് വര്‍ഷത്തിന് ശേഷമാണ് ഒരു ഷാരൂഖ് ഖാന് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. സിദ്ധാര്‍ഥ് ആനന്ദാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. യഷ് രാജ് ഫിലിംസാണ് ചിത്രത്തിന്റെ നിർമാണം.
Content Highlights: karan johar praising pathaan movie and actors, shah rukh khan, deepika padukone, john abraham
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..