കെ.ജി.എഫ് ഞങ്ങളുടെ ചിത്രമായിരുന്നുവെങ്കില്‍ നിരൂപകര്‍ കീറിവലിച്ചേനെ- കരണ്‍ ജോഹര്‍


കരൺ ജോഹർ, കെജിഎഫ്‌

ബോളിവുഡ് സിനിമാപ്രവര്‍ത്തകരേക്കാള്‍ സ്വാതന്ത്ര്യം അനുഭവിക്കുന്നത് തെന്നിന്ത്യന്‍ സിനിമാപ്രവര്‍ത്തകരാണെന്ന് സംവിധായകന്‍ കരണ്‍ ജോഹര്‍. തെന്നിന്ത്യന്‍ സിനിമകള്‍ ഇന്ത്യയൊട്ടാകെ ഗംഭീര വിജയം നേരിടുന്നതിനെക്കുറിച്ചും ബോളിവുഡ് ചിത്രങ്ങള്‍ പരാജയപ്പെടുന്നതിനെക്കുറിച്ചും സംസാരിക്കുകയായിരുന്നു കരണ്‍ ജോഹര്‍. കെജിഎഫ് ബോളിവുഡ് ചിത്രമായിരുന്നുവെങ്കില്‍ നിരൂപകര്‍ കടന്നാക്രമിക്കുമെന്നും പറഞ്ഞു.

എനിക്ക് കെജിഎഫ് ഇഷ്ടമായ ചിത്രമാണ്. കെജിഎഫിനെക്കുറിച്ചുള്ള നിരൂപണങ്ങള്‍ വായിച്ചപ്പോള്‍ ഞാന്‍ വിചാരിക്കുകയായിരുന്നു അത് ഞങ്ങളാണ് നിര്‍മിച്ചതെങ്കില്‍ നിരൂപകര്‍ കീറിവലിക്കുമായിരുന്നു. ബോളിവുഡ് സിനിമാപ്രവര്‍ത്തകരേക്കാള്‍ സ്വാതന്ത്ര്യം തെന്നിന്ത്യന്‍ സിനിമാപ്രവര്‍ത്തകര്‍ ആഘോഷിക്കുന്നു- കരണ്‍ ജോഹര്‍ പറയുന്നു.

സമീപകാല ബോളിവുഡ് ചിത്രങ്ങളില്‍ ഭൂല്‍ ഭുലയ്യ രണ്ടാംഭാഗം മാത്രമാണ് വിജയം നേടിയത്. കങ്കണയുടെ ധാക്കഡ്. അക്ഷയ് കുമാറിന്റെ പൃഥ്വിരാജ് തുടങ്ങിയ ചിത്രങ്ങള്‍ വന്‍ പരാജയമായിരുന്നു. അതേ സമയം തെന്നിന്ത്യയില്‍ നിന്നുള്ള ആര്‍ആര്‍ആര്‍, കെജിഎഫ്, വിക്രം തുടങ്ങിയ ചിത്രങ്ങള്‍ ഗംഭീരവിജയമാണ് ഇന്ത്യയൊട്ടാകെ നേടിയത്.

Content Highlights: Karan Johar, KGF chapter 2 victory, Bollywood Cinema

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


pinarayi vijayan pc george

3 min

പിണറായിക്ക് പിന്നില്‍ ഫാരിസ് അബൂബക്കര്‍, അമേരിക്കന്‍ ബന്ധം അന്വേഷിക്കണമെന്ന് പി.സി; ഗുരുതര ആരോപണം

Jul 2, 2022

Most Commented