ആമിര്‍ഖാനെ നായകനാക്കി സിനിമ ചെയ്യാത്തതിന്റെ കാരണം തുറന്നുപറഞ്ഞ് സംവിധായകന്‍ കരണ്‍ ജോഹര്‍. ഖാന്‍ ത്രയത്തിലെ മറ്റ് രണ്ട് പേരെയും നായകന്മാരാക്കി ചിത്രങ്ങള്‍ വിജയിപ്പിച്ചിട്ടുള്ള കരണ്‍, ഇതുവരെ ആമിര്‍ഖാനെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്തിട്ടില്ല.

ആമിറിനെ വെച്ച് ഒരു മികച്ച സിനിമ ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്നും എന്നാല്‍ ചിന്താക്കുഴപ്പത്തിലാണ് താനെന്നും കരണ്‍ പറയുന്നു.കാരണം മറ്റൊന്നുമല്ല ആമിറിന് ചീത്ത സിനിമ നല്‍കിയ ഒരാള്‍ എന്ന പേരില്‍ അറിയപ്പെടാന്‍ താന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ലെന്നാണ് കരണ്‍ പറയുന്നത്.

2001ല്‍ ലഗാന്‍ പുറത്തിറങ്ങിയതുമുതല്‍ അവസാനചിത്രമായ ദംഗല്‍ വരെ ആമിര്‍ഖാന് പരാജയം രുചിക്കേണ്ടി വന്നിട്ടില്ല എന്നതാണ് കരണിനെ ഭയപ്പെടുത്തുന്നത്. ഏറ്റവും ബുദ്ധിമാനായ സിനിമാക്കാരന്‍ എന്നാണ് ആമിറിനെ കരണ്‍ വിശേഷിപ്പിക്കുന്നത്. പുതിയ ചിത്രത്തിനായുള്ള ഒരുക്കങ്ങളിലാണ് കരണ്‍ ജോഹര്‍. അടുത്ത ചിത്രം മക്കളായ റൂഹിക്കും യഷിനും വേണ്ടിയുള്ളതാവുമെന്ന് കരണ്‍ നേരത്തെ പറഞ്ഞിരുന്നു.