
-
നടന് സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ബോളിവുഡ് നിര്‍മാതാവ് കരണ്‍ ജോഹറിനെ ആക്രമിക്കുന്നത് നിര്ത്തണമെന്നപേക്ഷിച്ച് അദ്ദേഹത്തിന്റെ സുഹൃത്ത്. ബോളിവുഡ് ഹംഗാമയ്ക്ക് നല്കിയ അഭിമുഖത്തിലാണ് കരണിനെ പിന്തുണച്ച് സുഹൃത്ത് രംഗത്തുവന്നത്. അദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല.
സുശാന്തിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി കരണ്‍ ജോഹറും ആലിയ ഭട്ടും കുറിപ്പ് പങ്കുവച്ചതിന് പിന്നാലെയാണ് പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്. കോഫി വിത്ത് കരണ്‍ ഷോയില്‍ സുശാന്തിനെ ഇരുവരും പരിഹസിച്ചുവെന്നാരോപിച്ച് ചിലര്‍ രംഗത്തെത്തി. കരണിനെയും ആലിയയെയും സമൂഹ മാധ്യമങ്ങളില്‍ അണ്‍ഫോളോ ചെയ്തും ചിലര്‍ പ്രതിഷേധിച്ചു. പിന്നീട് സ്വജനപക്ഷപാതത്തെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമായി. കരണ്‍ ബോളിവുഡിലെ സ്വജനപക്ഷപാതത്തിന്റെ വക്താവാണെന്നും സല്മാന്, കരണ്‍, സഞ്ജയ് ലീല ബന്‍സാലി തുടങ്ങിയവര്‍ സുശാന്തിന്റെ സിനിമകള്‍ തടസപ്പെടുത്തിയെന്നും ആരോപണമുയര്‍ന്നു.
ആരോപണങ്ങള്‍ രൂക്ഷമായതോടെ കരണ്‍ കടുത്ത മാനസിക സംഘര്‍ഷം അനുഭവിക്കുകയാണെന്ന് സുഹൃത്ത് പറയുന്നു.
''കരണ്‍ കടുത്ത വിഷമത്തിലാണ്. മൂന്ന് വയസ്സ് മാത്രം പ്രായമുള്ള അയാളുടെ ഇരട്ട കുഞ്ഞുങ്ങള്‍ക്കെതിരെ വരെ ആക്രമണം നടക്കുകയാണ്. അവരെ കൊല്ലുമെന്ന ഭീഷണിയുമുണ്ട്. സുശാന്തിന്റെ മരണത്തിന് പകരമായി കരണിനോട് ആത്മഹത്യ ചെയ്യാനാണ് അദ്ദേഹത്തെ വെറുക്കുന്ന ഒരാള്‍ സമൂഹ മാധ്യമത്തില്‍ കുറിച്ചത്. കരണ്‍ ഈ വിഷയത്തില്‍ പ്രതികരിക്കില്ല. അദ്ദേഹത്തിന്റെ അഭിഭാഷകര്‍ നല്കിയ നിര്‍ദ്ദേശവും അതായിരുന്നു. പ്രശ്നങ്ങള്‍ സിനിമയ്ക്കപ്പുറമായിരിക്കുന്നു. ഞങ്ങള്‍ കരണിനെ വിളിക്കുമ്പോഴെല്ലാം അദ്ദേഹം പൊട്ടിക്കരയുകയാണ്. ഇത്രയും ശിക്ഷ താന്‍ അര്‍ഹിക്കുന്നുണ്ടോ എന്നാണ് കരണിന്റെ ചോദ്യം. സുശാന്തിന്റെ മരണത്തില്‍ കരണിനെ എന്തിനാണ് പഴിക്കുന്നത്?'' -സുഹൃത്ത് ചോദിക്കുന്നു.
Content Highlights: Karan Johar Crying Sushant Singh Rajput death Cyber attack nepotism debate
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..