കരണ്‍ ജോഹറിന്റ പിറന്നാളില്‍ പങ്കെടുത്ത 50 പേര്‍ക്ക് കോവിഡ്


വിക്കി കൗശൽ, കത്രീന കൈഫ്, ഷാരൂഖ് ഖാൻ, കരൺ ജോഹർ

ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹറിന്റെ പിറന്നാള്‍ വിരുന്നില്‍ പങ്കെടുത്ത അന്‍പത് പേരെ കോവിഡ് പിടികൂടിയെന്ന് റിപ്പോര്‍ട്ടുകള്‍. രണ്ടാഴ്ച മുന്‍പാണ് കരണ്‍ ജോഹറിന്റ അന്‍പതാം പിറന്നാള്‍ ആഘോഷം സംഘടിപ്പിച്ചത്. യാഷ് രാജ് സ്റ്റുഡിയോയില്‍ വച്ചായിരുന്നു ആഘോഷം. ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ഐശ്വര്യ റായ്, ഹൃത്വിക് റോഷന്‍, രവീണ ഠണ്ടന്‍, മാധുരി ദീക്ഷിത് തുടങ്ങി ഒട്ടനവധി ബോളിവുഡ് താരങ്ങള്‍ ചടങ്ങില്‍ അതിഥികളായിരുന്നു.

ഷാരൂഖ് ഖാന്‍, കത്രീന കൈഫ്, വിക്കി കൗശല്‍, ആദിത്യ റോയ് കപൂര്‍ തുടങ്ങിയവര്‍ കോവിഡ് ബാധിച്ച വിവരം പുറത്ത് വിട്ടിരുന്നു. എന്നാല്‍ ഇവരെ കൂടാതെ ഒട്ടേറെയാളുകള്‍ പോസിറ്റീവാണെന്നും അവര്‍ ക്വാറന്റൈനില്‍ കഴിയുകയാണെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാര്‍ട്ടിയില്‍ പങ്കെടുക്കാത്ത കാര്‍ത്തിക് ആര്യനും കോവിഡ് ബാധിതനാണ്. വിരുന്നില്‍ പങ്കെടുത്തവരുമായി കാര്‍ത്തിക് സമ്പര്‍ക്കം പുലര്‍ത്തിയതിനാലാണ് അദ്ദേഹത്തിന് കോവിഡ് ബാധിച്ചതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മുംബൈയില്‍ 961 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 917-പേരും രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരാണ്. 44 പേരാണ് ഞായറാഴ്ച ചികിത്സ തേടി ആശുപത്രിയിലെത്തിയത്. കോവിഡ് ബാധിച്ച് ഒരാള്‍ ഞായറാഴ്ച മരിച്ചു. ഇതോടെ ആകെ മരണം 19,569-ലേക്കുയര്‍ന്നു. നിലവില്‍ നഗരത്തില്‍ ചികിത്സയിലുള്ളവര്‍ 4,880 പേരാണ്. ഈ രീതിയില്‍ രോഗികളുടെ എണ്ണം കൂടിയാല്‍ മുഖാവരണം ധരിക്കേണ്ടത് നിര്‍ബന്ധമാക്കേണ്ടിവരുമെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്.

Content Highlights: Karan Johar Birthday celebration 50 guests infected with Covid shahrukh Khan Katrina Vicky Kaushal

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022


veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022


Rahul Dravid jumps with delight as Rishabh Pant scored hundred

1 min

ഋഷഭ് പന്തിന്റെ സെഞ്ചുറിയില്‍ സന്തോഷത്താല്‍ മതിമറന്ന് ദ്രാവിഡ്; ദൃശ്യങ്ങള്‍ വൈറല്‍

Jul 1, 2022

Most Commented