ഹൃദയം 'കവര്‍ന്ന്' കരണ്‍ ജോഹര്‍


ഹൃദയത്തിലെ രംഗം, കരൺ ജോഹർ

വിനീത് ശ്രീനിവാസന്‍ സംവിധാനംചെയ്ത 'ഹൃദയം' ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലേക്ക്. ചിത്രത്തിന്റെ അവകാശം സംവിധായകനും ടി.വി. അവതാരകനുമായ കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷന്‍സും ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസും ചേര്‍ന്നാണ് സ്വന്തമാക്കിയത്. അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം വീണ്ടും സംവിധാനരംഗത്തേക്ക് മടങ്ങിയെത്തുകയാണെന്ന് കരണ്‍ നേരത്തേ അറിയിച്ചിരുന്നു.

'ഹൃദയം' മലയാളത്തില്‍ വലിയ ജനപ്രീതിയാണ് നേടിയത്. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഒട്ടേറേ മലയാളചിത്രങ്ങള്‍ മാറ്റിവെച്ചപ്പോഴും ഹൃദയം തിയേറ്ററില്‍ റിലീസ് ചെയ്യാനുള്ള തീരുമാനവുമായി അണിയറപ്രവര്‍ത്തകര്‍ മുന്നോട്ടുപോവുകയായിരുന്നു.

വിനീത് ശ്രീനിവാസന്‍തന്നെയാണ് സംവിധാനവും തിരക്കഥയും നിര്‍വഹിച്ചത്. മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് നിര്‍മാണം.

Content Highlights: Karan Johar, remake rights of ‘Hridayam’, Pranav Mohanlal, Vineeth Sreenivasan

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Dileep, sharath

1 min

ദിലീപിന്റെ സുഹൃത്ത് ശരതിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു; നടിയെ ആക്രമിച്ച കേസിലെ 'വിഐപി'

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022

More from this section




Most Commented