കരുത്ത് കാട്ടി കാപ്പ! ക്രിസ്മസ് ദിനത്തിൽ ബോക്സോഫീസിൽ വൻ നേട്ടം സ്വന്തമാക്കിയ ചിത്രങ്ങളിൽ കാപ്പ


കാപ്പയിൽ പൃഥ്വിരാജ് | ഫോട്ടോ: www.instagram.com/therealprithvi/

എല്ലാ ഉത്സവ സീസണുകളും സിനിമാ വ്യവസായത്തിന് നല്ല കാലമാണ്. അതിൽ തന്നെ ക്രിസ്മസ്- ന്യൂഇയര്‍ സീസൺ ഏത് ഭാഷാ ചലച്ചിത്ര വ്യവസായത്തെ സംബന്ധിച്ചും പ്രധാനമായ കാലഘട്ടമാണ്. കോവിഡ്‌
കാലമൊക്കെ പിന്നിട്ടെത്തിയ ഇത്തവണത്തെ ക്രിസ്മസ് ന്യൂഇയർ സീസൺ ഇന്ത്യന്‍ സിനിമാ വ്യവസായത്തിന് ഏറെക്കുറെ നല്ല കാലമായാണ് പലരും കണക്കുകൂട്ടുന്നത്. അടുത്തിടെ തിയറ്ററുകളിലെത്തിയ മിക്ക ചിത്രങ്ങളും വലിയ ബോക്സ് ഓഫീസ് വിജയമായിരിക്കുകയാണ്. ഇപ്പോഴിതാ ക്രിസ്മസ് ദിനത്തില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ പത്ത് ചിത്രങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ സിനിട്രാക്. പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കിയ 'കാപ്പ' എന്ന സിനിമ ഈ ലിസ്റ്റിൽ ഇടം നേടിയിരിക്കുകയാണ്.

ചിത്രങ്ങള്‍ ആകെ നേടിയ കളക്ഷനല്ല, മറിച്ച് തങ്ങള്‍ക്ക് ട്രാക്ക് ചെയ്യാന്‍ കഴിഞ്ഞ തിയറ്ററുകളിലെ കളക്ഷന്‍ മാത്രമാണ് അവര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഷാജി കൈലാസിന്‍റെ പൃഥ്വിരാജ് ചിത്രം കാപ്പ കേരളത്തില്‍ മാത്രം 233 സ്ക്രീനുകളിലാണ് റിലീസ് ചെയ്തത്. ഡിസംബർ 22നാണ് ക്രിസ്മസ് റിലീസായി ചിത്രമിറങ്ങിയത്. വൻ സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

പൃഥ്വിരാജ് കൊട്ട മധുവായി ശ്രദ്ധേയ പ്രകടനം നടത്തിയിരിക്കുന്ന സിനിമയിൽ ലത്തീഫായി ദിലീഷ് പോത്തനും ജബ്ബാറിക്കയായി ജഗദീഷും ആനന്ദായി ആസിഫ് അലിയും പ്രമീളയായി അപർണയും ബിനുവായി അന്നയും ശക്തമായ പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്.

തിരുവനന്തപുരത്തെ ലോക്കൽ ഗുണ്ടകളുടെ പശ്ചാത്തലത്തിലൂടെ തലമുറകളിലേക്ക് പടരുന്ന കുടിപ്പകയും മനുഷ്യ ജീവന്‍റെ നൈമിഷികതയും മറ്റുമൊക്കെ ചിത്രം പറഞ്ഞുവയ്ക്കുന്നുണ്ട്. ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ സഹകരണത്തിൽ നിർമ്മിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. തിയ്യേറ്റർ ഓഫ് ഡ്രീംസിൻ്റെ ബാനറിൽ ജിനു വി ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ്, ദിലീഷ് നായർ എന്നിവർ ചേർന്ന് നിർമിച്ചിരിക്കുന്ന ചിത്രം എഴുത്തുകാരൻ ജി.ആർ. ഇന്ദുഗോപൻ തന്‍റെ പ്രശസ്ത നോവലായ ശങ്കുമുഖിയെ അടിസ്ഥാനപ്പെടുത്തിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. തിയറ്റർ ഓഫ് ഡ്രീംസ് ആൻഡ് ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്. ഛായാഗ്രഹണം ജോമോൻ ടി ജോണും എഡിറ്റിംഗ് ഷമീർ മുഹമ്മദും നിർവഹിച്ചിരിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ: സഞ്ചു ജെ, പിആർഓ: ശബരി, മാർക്കറ്റിംഗ് സ്നേക്ക് പ്ലാന്‍റ്.

Content Highlights: kapa becomes a hit in kerala box office

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
dellhi

1 min

പകരം വീട്ടി ഇന്ത്യ; ഡല്‍ഹിയിലെ യു.കെ. ഹൈക്കമ്മീഷനുള്ള സുരക്ഷ വെട്ടിക്കുറച്ചു

Mar 22, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


thalassery bishop-jalee

1 min

ബിജെപി നല്‍കുന്ന റബ്ബറിന്റെ വില വാങ്ങാന്‍ ഉടലില്‍ തലയുണ്ടായിട്ട് വേണ്ടേയെന്ന് കെ.ടി.ജലീല്‍

Mar 22, 2023

Most Commented