കാന്താരയിലെ ഹിറ്റ് ഗാനത്തിനെതിരെ കോപ്പിയടി വിവാദം; നിയമനടപടിയെടുക്കുമെന്ന്‌ തൈക്കുടം ബ്രിഡ്ജ്‌


നവരസം, വരാഹരൂപം പോസ്റ്റർ

കന്നട ഇന്‍ഡസ്ട്രിയില്‍ നിന്നുള്ള ഏറ്റവും പുതിയ ഹിറ്റ് ചിത്രമാണ് കാന്താര. സെപ്തംബര്‍ 30 ന് റിലീസ് ചെയ്ത ചിത്രം മികച്ച അഭിപ്രായം നേടിയതോടെ മറ്റു ഭാഷകളിലേക്കും മൊഴിമാറ്റിയെത്തിയിരുന്നു. ഇപ്പോഴും ചിത്രം വിജകരമായി പ്രദര്‍ശനം തുടരുകയാണ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് മലയാളം പതിപ്പ് കേരളത്തില്‍ എത്തിച്ചത്.

തീരദേശ കര്‍ണാടകത്തിലെ ഒരു ഗ്രാമവും ദൈവനര്‍ത്തക വിശ്വാസവുമാണ് ഋഷഭ് ഷെട്ടി തിരക്കഥയെഴുതി സംവിധാന ചെയ്ത ചിത്രത്തിന്റെ പ്രമേയം. ഹൊംബൊയുടെ ബാനറില്‍ വിജയ് കിരഗണ്ഡൂരാണ് നിര്‍മാണം. ചിത്രത്തിലെ പശ്ചാത്തലസംഗീതവും ഗാനങ്ങളും പ്രത്യേക കൈയടി നേടിയിരുന്നു.ചിത്രത്തിലെ 'വരാഹ രൂപം' എന്ന ഗാനം തൈക്കൂടം ബ്രിഡ്ജിന്റെ 'നവരസം' എന്ന പാട്ടിന്റെ കോപ്പിയാണെന്ന ആരോപണം ചിലര്‍ ഉന്നയിച്ചിരുന്നു. 'വരാഹ രൂപം' എന്ന പാട്ട് തൈക്കൂടം ബ്രിഡ്ജ് ഇന്റെ നവരസം എന്ന പാട്ടിന്റെ 90 ശതമാനം ഓര്‍ക്കസ്ട്രല്‍ അറേഞ്ച്‌മെന്റിന്റെ ക്രെഡിറ്റ് കൊടുക്കാതെ ഉണ്ടാക്കിയ കോപ്പി ആണെന്നാണ് ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ഒരേ രാഗം ആയതുകൊണ്ട് വെറുതെ തോന്നുന്നതൊന്നും അല്ലെന്നും കോപ്പിയാണെന്ന് നല്ല ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോഴിതാ തങ്ങളുടെ പാട്ട് കോപ്പി അടിച്ചതാണെന്ന വാദവുമായി തൈക്കുടം ബ്രിഡ്ജ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇവരുടെ പ്രതികരണം. പകര്‍പ്പവകാശ നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണ് നടന്നിരിക്കുന്നതെന്ന് തൈക്കുടം ബ്രിഡ്ജ് പറഞ്ഞു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഇവര്‍ വ്യക്തമാക്കി. ആരാധകരോട് ഈ വിഷയത്തിലെ പിന്തുണയും തൈക്കുടം ബ്രിഡ്ജ് ആവശ്യപ്പെട്ടിട്ടുണ്ട്.

കോപ്പിയടി വിവാദം തുടങ്ങിയ സമയത്ത് ഈ വാദങ്ങളെ തള്ളിക്കൊണ്ട് കാന്താരയുടെ സംഗീത സംവിധായകന്‍ ബി. അജനീഷ് ലോക്‌നാഥ് രംഗത്തെത്തിയിരുന്നു. കോപ്പി അടിച്ചിട്ടില്ലെന്നും ഒരേ രാഗമായതിനാല്‍ തോന്നുന്നതാണെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

Content Highlights: Kantara varaharoopam song plagiarism controversy thaikudam bridge reacts


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


s rajendran

1 min

വീട് പുറമ്പോക്ക് ഭൂമിയില്‍, ഏഴുദിവസത്തിനകം ഒഴിയണം; എസ്. രാജേന്ദ്രന് റവന്യൂവകുപ്പിന്റെ നോട്ടീസ്

Nov 26, 2022

Most Commented