'കാന്താര' മലയാളത്തിലേക്ക്, തിയേറ്ററുകളിലെത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസ്


ചിത്രം അഭിമാനകരമായ നേട്ടമാണെന്നാണ് പൃഥ്വി ട്വീറ്റ് ചെയ്തത്.

കാന്താര സിനിമയുടെ പോസ്റ്റർ | ഫോട്ടോ: twitter.com/hombalefilms

കന്നഡ സിനിമയിൽ മാറ്റത്തിന്റെ മറ്റൊരുപാത വെട്ടിത്തുറക്കുകയാണ് നടനും സംവിധായകനുമായ റിഷഭ് ഷെട്ടി. റിഷഭ് സംവിധാനം ചെയ്ത് നായകനായി അഭിനയിച്ച കാന്താരാ കന്നഡയിലെ ബ്ലോക്ക് ബസ്റ്ററിലേക്ക് കുതിക്കുകയാണ്. കേരളത്തിൽ സബ്ടൈറ്റിലോടെ ഏതാനും തിയേറ്ററുകളിലും ചിത്രം പ്രദർശനത്തിനെത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ മലയാളം മൊഴിമാറ്റ പതിപ്പ് ഉടൻ തിയേറ്ററുകളിലെത്തും എന്ന വാർത്തയാണ് പുറത്തുവരുന്നത്.

ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിര​ഗണ്ടൂർ നിർമിച്ച ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷൻസാണ് തിയേറ്ററുകളിലെത്തുന്നത്. സോഷ്യൽമീഡിയയിലൂടെ പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മലയാള പതിപ്പ് എത്തുമ്പോൾ ഈ സിനിമ തിയേറ്ററുകളിൽ നിന്ന് മിസ് ചെയ്യരുതെന്ന് പൃഥ്വി ട്വീറ്റ് ചെയ്തു.



കഴിഞ്ഞദിവസം ചിത്രം കണ്ടശേഷം താരം കാന്താരയെ വാനോളം പുകഴ്ത്തിയിരുന്നു. ചിത്രം അഭിമാനകരമായ നേട്ടമാണെന്നാണ് പൃഥ്വി ട്വീറ്റ് ചെയ്തത്. ക്യാമറയ്ക്ക് മുന്നിലും പിന്നിലുമുള്ള ജീനിയസ് എന്നാണ് അദ്ദേഹം റിഷഭിനെ വിശേഷിപ്പിച്ചത്. സിനിമയുടെ അവസാന 20 മിനിറ്റ് രം​ഗങ്ങളേയും പൃഥ്വിരാജ് അഭിനന്ദിച്ചു.

പൃഥ്വിരാജിന്റെ ഈ അഭിപ്രായങ്ങൾ ഹോംബാലെ ഫിലിംസ് റീട്വീറ്റ് ചെയ്തിട്ടുണ്ട്. സിനിമയുടെ അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കുമാണ് എല്ലാ ക്രെഡിറ്റുമെന്ന് അവർ പറഞ്ഞു. നമ്മുടെ സാംസ്കാരിക പൈതൃകം ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുന്നതിൽ ഞങ്ങൾ ഞങ്ങളുടെ പങ്ക് വഹിച്ചെന്നേയുള്ളൂ. നിങ്ങൾ ഞങ്ങൾക്കൊപ്പമുണ്ടെങ്കിൽ ടൈസൺ, സലാർ എന്നീ ചിത്രങ്ങളുമായി ഉയരങ്ങളിലേക്ക് പോകാൻ ആ​ഗ്രഹിക്കുന്നതായും അവർ ട്വീറ്റ് ചെയ്തു.

പൃഥ്വിരാജ് സംവിധാനം ചെയ്ത് മുഖ്യവേഷത്തിലെത്തുന്ന ടൈസൺ, പൃഥ്വിരാജും പ്രഭാസും ഒന്നിക്കുന്ന സലാർ എന്നിവ നിർമിക്കുന്നത് ഹോംബാലെയാണ്.

Content Highlights: kantara to malayalam, kantara distribution by prithviraj productions, rishabh shetty


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented