ഞങ്ങള്‍ സൗജന്യമായി ടിക്കറ്റുകള്‍ നല്‍കി, പക്ഷേ അവരത് വിറ്റു മദ്യം വാങ്ങി- ഋഷഭ് ഷെട്ടി


രക്ഷിത് ഷെട്ടി, ഋഷഭ് ഷെട്ടി

ഒരു പതിറ്റാണ്ടിന് മുന്‍പ് വരെ ഇന്ത്യന്‍ സിനിമയില്‍ ആരും ശ്രദ്ധിക്കാതെ കിടന്നിരുന്ന ഇന്‍ഡസ്ട്രിയായിരുന്നു കന്നഡ സിനിമ. മാസ് മസാല ചിത്രങ്ങളുടെ ലോകമാണ് സാന്‍ഡല്‍വുഡ് എന്ന ധാരണ പ്രേക്ഷകര്‍ക്കിടയില്‍ ഉണ്ടായിരുന്നു. ബെംഗളൂരുവിന് പുറത്തുള്ള ലോകത്തെ കഥകളൊന്നും കന്നട സിനിമ വേണ്ട വിധത്തില്‍ പരിഗണിച്ചിരുന്നില്ല. കന്നട സൂപ്പര്‍താരങ്ങള്‍ക്ക് മറ്റു സംസ്ഥാനങ്ങളില്‍ കാര്യമായ ആരാധകവൃന്ദം ഉണ്ടായിരുന്നില്ല. അതിനിടെയാണ് സിനിമയോട് കടുത്ത അഭിനിവേശവുമായി മൂന്ന് ചെറുപ്പക്കാര്‍ എത്തുന്നത്. മൂവരും മികച്ച സംവിധായകര്‍, അഭിനേതാക്കള്‍. രക്ഷിത് ഷെട്ടി, റിഷബ് ഷെട്ടി, രാജ് ബി. ഷെട്ടി. പ്രശാന്ത് നീലിന്റെ കെ.ജി.എഫിലൂടെ കന്നട സിനിമ പാന്‍ ഇന്ത്യന്‍ തലത്തിലേക്ക് വളരുന്നതിനും മുന്‍പാണ് ഇവര്‍ മൂവരും തങ്ങളുടെ ദൗത്യം ആരംഭിച്ചത്. പരാജയത്തിന്റെ കയ്‌പ്പേറിയ അനുഭവങ്ങളില്‍ നിന്ന് പടവെട്ടി പൊരുതിയ ഷെട്ടി ത്രയം അങ്ങനെ അന്യഭാഷ പ്രേക്ഷകര്‍ക്കും പ്രിയപ്പെട്ടവരായി.

ഈ മൂവരും തമ്മില്‍ ദീര്‍ഘനാളത്തെ സൗഹൃദത്തിന്റെ ചരിത്രമുണ്ട് ക്ലാപ്പ് ബോയിമാരായി സിനിമയിലെത്തിയവരാണ് റിഷഭും രക്ഷിതും രാജും. പിന്നീട് സംവിധാന സഹായിയായി. ഒരുപാട് പ്രതിസന്ധികള്‍ തരണം ചെയ്താണ് കന്നട സിനിമയില്‍ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചത്. സമീപകാലത്ത് റിലീസ് ചെയ്ത് ഗംഭീര വിജയം '777 ചാര്‍ലി'യിലെ നായകനായിരുന്നു രക്ഷിത്. രാജ് ആയിരുന്നു ചിത്രത്തിന് വേണ്ടി സംഭാഷണങ്ങളെഴുതിയത്. ഇപ്പോള്‍ ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് നായകനായെത്തിയ 'കാന്താര' വന്‍വിജയം നേടി പ്രദര്‍ശനം തുടരുമ്പോള്‍ ഷെട്ടി ത്രയങ്ങള്‍ കന്നട സിനിമയുടെ അഭിവാജ്യഘടകമായി മാറുന്നു.ഋഷഭിന്റെ ആദ്യ സംവിധാന സംരഭമായ 'റിക്കി'യില്‍ രക്ഷിത് ആയിരുന്നു നായകന്‍. എന്നാല്‍ ആ സിനിമ ബോക്‌സ്ഓഫീസില്‍ വിജയം നേടിയില്ല. തുടക്ക കാലത്ത് തങ്ങളുടെ സിനിമയ്ക്ക് ആളെ കയറ്റാന്‍ സൗജന്യമായി ടിക്കറ്റുകള്‍ നല്‍കുന്ന അവസ്ഥ പോലും ഉണ്ടായിരുന്നുവെന്ന് ഋഷഭ് പറയുന്നു. ഞാനും രക്ഷിതും സുഹൃത്തുക്കളാണ്. സഹോദര സ്‌നേഹത്തിനപ്പുറമുള്ള ബന്ധമാണ്. സിനിമയില്‍ ഇടംനേടാന്‍ കഷ്ടപ്പാടുകളിലൂടെ ഒരുമിച്ച് നടന്നവരാണ്. അതുകൊണ്ടു തന്നെ വൈകാരികമായി വല്ലാത്ത ആത്മബന്ധമുണ്ട്. ഒരിക്കലും നല്ല തുടക്കമായിരുന്നില്ല. സിനിമകള്‍ പരാജയപ്പെട്ടപ്പോള്‍ തിരിച്ചടികള്‍ നേരിട്ടു.

അന്നെല്ലാം രക്ഷിത് സിനിമാ തിയേറ്ററിന് പുറത്തിറങ്ങി ആളുകള്‍ക്ക് സൗജന്യമായി ടിക്കറ്റ് നല്‍കും. ഞങ്ങളുടെ സിനിമ കാണണമെന്ന് അപേക്ഷിക്കും. എന്നാല്‍ അവരാകട്ടെ അത് മറിച്ച് വിറ്റ് മദ്യം വാങ്ങിക്കും. എന്നാല്‍ ഇന്ന് ഞങ്ങളുടെ സിനിമകള്‍ പ്രേക്ഷകര്‍ സ്വീകരിക്കുമ്പോള്‍ വലിയ ആവേശവും സന്തോഷവും തോന്നുന്നു- ഋഷഭ് അഭിമുഖത്തില്‍ പറഞ്ഞു.

സെപ്തംബര്‍ 30-നാണ് 'കാന്താര' റിലീസ് ചെയ്തത്. ചിത്രത്തിന് വന്‍സ്വീകാര്യത ലഭിച്ചപ്പോഴാണ് മറ്റു ഭാഷകളില്‍ ഡബ്ബ് ചെയതത്. 250 കോടി നേടി ചിത്രം പ്രദര്‍ശനം തുടരുകയാണ്.

Content Highlights: Kantara Rishab Shetty Rakshit Shetty gave away film tickets for free Interview


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022

Most Commented