കാന്താര നല്‍കിയ അനുഭവത്തില്‍ നിന്ന് ഒരിക്കലും പുറത്ത് കടക്കാനാകുന്നില്ല- കങ്കണ റണാവത്ത്


കങ്കണ റണാവത്ത്, കാന്താരയിലെ രംഗം

കന്നഡ ചിത്രം 'കാന്താര'യെ പ്രശംസിച്ച് ബോളിവുഡ് നടി കങ്കണ റണൗത്ത്. മികച്ച അനുഭവമാണ് സിനിമ സമ്മാനിച്ചതെന്നും തനിക്ക് അതില്‍ നിന്ന് ഒരിക്കലും പുറത്ത് കടക്കാനാകുമെന്ന് തോന്നുന്നില്ലെന്നും കങ്കണ കുറിച്ചു. ഇന്ത്യയുടെ അടുത്ത ഓസ്‌കര്‍ എന്‍ട്രി ആയിരിക്കും കാന്താരയെന്നും സിനിമയുടെ അണിയറ പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നുവെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു.

എന്റെ കുടുംബത്തോടൊപ്പം ഞാന്‍ കാന്താര കണ്ടും. അത് നല്‍കിയ അനുഭവത്തില്‍ നിന്ന് എനിക്ക് പുറത്ത് കടക്കാനാകുന്നില്ല. റിഷഭ് ഷെട്ടിയ്ക്ക് അഭിനന്ദനങ്ങള്‍. നമ്മുടെ സംസ്‌കാരത്തിന്റെയും നാടോടി കഥകളുടെയും മനോഹരമായ ആവിഷ്‌കാരം. എത്ര മനോഹരമായാണ് സിനിമയിലെ ഓരോ ഫ്രെയിമും അവതരിപ്പിച്ചിരിക്കുന്നത്. അടുത്ത വര്‍ഷം ഇന്ത്യയുടെ ഔദ്യോഗിക ഓസകര്‍ നാമനിര്‍ദ്ദേശം കാന്താരയാരിക്കുമെന്ന് തോന്നുന്നു. തിയേറ്ററുകളില്‍ ആളുകള്‍ പറയുന്നതു കേട്ടു ഇങ്ങനെ ഒരു സിനിമ അവരുടെ അനുഭവത്തില്‍ ആദ്യമാണെന്ന്. തീര്‍ച്ചയായും അനുഭവിച്ചു തന്നെ അറിയേണ്ട ഒന്നാണിത്- കങ്കണ കൂട്ടിച്ചേര്‍ത്തു.



ഋഷഭ് ഷെട്ടി തിരക്കഥയെഴുതി സംവിധാന ചെയ്ത ചിത്രമാണ് കാന്താര. തീരദേശ കര്‍ണാടകത്തിലെ ഒരു ഗ്രാമവും ദൈവനര്‍ത്തക വിശ്വാസവുമാണ് ചിത്രത്തിന്റെ പ്രമേയം. മലയാളം പതിപ്പ് കേരളത്തില്‍ എത്തിച്ചത് പൃഥ്വിരാജിന്റെ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ്. സെപ്റ്റംബര്‍ 30 ന് റിലീസ് ചെയ്ത ചിത്രം ഇതിനോടകം 170 കോടി വരുമാനം നേടി കഴിഞ്ഞു.

ഹൊംബൊയുടെ ബാനറില്‍ വിജയ് കിരഗണ്ഡൂരാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. സപ്തമി ഗൌഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


Content Highlights: Kantara, Kangana Ranaut praises film Rishab Shetty Kishore box office collection


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented